പെറുവില്‍ ദുരിതം വിതച്ച് എല്‍ നിനോ
|എല്‍ നിനോ പ്രതിഭാസം മൂലം കനത്ത മഴ തുടരുന്ന പെറുവില്‍ നിന്നു കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിച്ചു. വെള്ളപ്പൊക്കത്തില്‍ 3070 പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായാണ് കണക്കുകള്‍.
എല്‍ നിനോ പ്രതിഭാസം മൂലം കനത്ത മഴ തുടരുന്ന പെറുവില്‍ നിന്നു കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിച്ചു. വെള്ളപ്പൊക്കത്തില്‍ 3070 പേര്‍ക്ക് വീട് നഷ്ടപ്പെട്ടതായാണ് കണക്കുകള്‍.
എല്‍ നിനോ പ്രതിഭാസം ഈ വര്‍ഷം കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് വേള്‍ഡ് മെറ്റീയോറോളജിക്കില്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പെറുവിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുകയാണ്. ഇതേ തുടര്‍ന്ന് മേഖലയിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. പ്രധാന ഹൈവേകളെയെല്ലാം വെള്ളപ്പൊക്കം ബാധിച്ചതോടെ ഗതാഗതവും സ്തംഭിച്ചു. മൊഹോ, ഹ്യുഅകെയിന്‍, അസാങ്കരെ എന്നീ പ്രദേശങ്ങളിലാണ് ദുരന്തം ഏറ്റവുമധികം നാശനഷ്ടം വിതച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റ് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കണമെന്നും എത്രയും പെട്ടെന്ന് സഹായം നല്‍കണമെന്നും മേഖലയിലെ ജനങ്ങള്‍ ആവശ്യപ്പെട്ടു.
കടല്‍ജലം പതിവിലും ചൂടാകുമ്പോഴാണ് എല്‍ നിനോ പ്രതിഭാസമുണ്ടാകുന്നത്. ശക്തമായ പേമാരിയും ചുഴലിക്കാറ്റും വന്‍ നാശനഷ്ടങ്ങളുണ്ടാക്കുന്ന എല്‍നിനോക്ക് ലോകത്തിന്റെ കൃഷിമേഖലയെ താളം തെറ്റിക്കാനാകും. മേഖലയില്‍ കടുത്ത വരള്‍ച്ച സൃഷ്ടിക്കാനും എല്‍ നീനോക്കാകും.