International Old
ലോക ജനസംഖ്യയില്‍ 92 % പേരും അന്തരീക്ഷ മലിനീകരണത്തിന് ഇരകളാണെന്ന് റിപ്പോര്‍ട്ട്ലോക ജനസംഖ്യയില്‍ 92 % പേരും അന്തരീക്ഷ മലിനീകരണത്തിന് ഇരകളാണെന്ന് റിപ്പോര്‍ട്ട്
International Old

ലോക ജനസംഖ്യയില്‍ 92 % പേരും അന്തരീക്ഷ മലിനീകരണത്തിന് ഇരകളാണെന്ന് റിപ്പോര്‍ട്ട്

Jaisy
|
12 May 2018 2:55 PM GMT

ലോകത്ത് ഓരോ വര്‍ഷവും 65 ലക്ഷം പേര്‍ ഇതിന്റെ ഇരകളായി മരിച്ചുകൊണ്ടിരിക്കുകയാണ്

ലോക ജനസംഖ്യയില്‍ 92 ശതമാനം ആളുകള്‍ അന്തരീക്ഷ മലിനീകരണത്തിന് ഇരകളാണെന്ന് ലോകാരോഗ്യസംഘടന. ലോകത്ത് ഓരോ വര്‍ഷവും 65 ലക്ഷം പേര്‍ ഇതിന്റെ ഇരകളായി മരിച്ചുകൊണ്ടിരിക്കുകയാണ്.

ഇത് നേരിടാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന രാഷ്ട്രനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. വായു മലിനീകരണം രക്ത സമ്മര്‍ദ്ദം. കാന്‍സര്‍ ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇതാണ് ഓരോ വര്‍ഷവും 65 ലക്ഷത്തോളം പേരുടെ മരണത്തിനിടയാക്കു്. ഇത് തടയാന്‍ ഭരണകൂടങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

യുഎന്‍ നിര്‍ദേശിച്ചതിനേക്കാളും മോശപ്പെട്ട സ്ഥിതിയിലാണ് ലോകത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും വായുവിന്റെ നിലവാരം. പത്തില്‍ ഒമ്പത് പേരും മലിനവായു ശ്വസിച്ചാണ് ജീവിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളിലാണ് മലിനീകരണത്തിന്റെ ആഘാതം ഏറെയും അനുഭവിക്കുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.103 രാജ്യങ്ങളിലെ 30,00 നഗരങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Related Tags :
Similar Posts