മൂസിലില്‍ ഇറാഖ് സൈന്യം ഗ്രാമീണരെ കൊന്നൊടുക്കുന്നതായി ആംനസ്റ്റി
|ഷൂര, ഖൈര എന്നിവിടങ്ങളില്‍ നിന്നായി ഐഎസ് ഭീകരരെന്ന് ആരോപിച്ച് പിടികൂടിയ ആറിലേറെ ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു
ഐഎസിനെ തുരത്താനുള്ള അന്തിമ യുദ്ധം നടത്തുന്ന ഇറാഖ് സൈന്യം മൂസിലില്‍ ഗ്രാമീണരെ കൊന്നൊടുക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍. വ്യാപകമായ മനുഷ്യാവകാശ ലംഘനമാണ് മൌസിലില്‍ നടക്കുന്നതെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെല്ലാം ഇറാഖ് സൈന്യം തള്ളി.
ഷൂര, ഖൈര എന്നിവിടങ്ങളില്‍ നിന്നായി ഐഎസ് ഭീകരരെന്ന് ആരോപിച്ച് പിടികൂടിയ ആറിലേറെ ഗ്രാമീണരെ സൈന്യം വെടിവച്ചുകൊന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. എന്നാല്‍ ആരോപണം തെറ്റാണെന്ന് ഇറാഖ് സൈനിക മേധാവി പറഞ്ഞു. പ്രദേശത്തുകാരെ ഒഴിപ്പിക്കുന്ന നടപടി തുടരുന്നുണ്ട്.
ഐഎസിനെ തുരത്താനുളള അന്തിമ ശ്രമത്തിലാണ് സൈന്യമെന്നും അദ്ദേഹം അറിയിച്ചു. ആവശ്യമായ ഭക്ഷണവും വെള്ളവും പ്രദേശവാസികള്‍ക്ക് നല്‍കുന്നതായും സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ടുവര്‍ഷം മുന്‍പ് ഐഎസ് കീഴടക്കിയ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞാല്‍ ഇറാഖിലെ ഐഎസിന്റെ ആസ്ഥാനം തകരും.
ഐഎസ് തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന നഗരമാണു മൊസൂള്‍. കുര്ദുകളടക്കം അടക്കം 30,000 സൈനികരാണ് ഇറാഖ് പക്ഷത്തുള്ളത്. ഇറാഖ്യുഎസ് സഖ്യസേനയുടെ മുന്നേറ്റത്തില്‍ ഇതുവരെ 900 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.