റോഹിങ്ക്യകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് ഫേസ്ബുക്ക് വലിയ തോതില്‍ ഉപയോഗപ്പെടുത്തിയതായി യുഎന്‍ കണ്ടെത്തല്‍
|യു എന്‍ സ്പെഷ്യന്‍ റിപ്പോര്‍ട്ടര്‍ യാംഗ് ലീ ജനീവയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കണ്ടെത്തല്‍ വെളിപ്പെടുത്തിയിരിക്കുന്നത്
റോഹിങ്ക്യന്‍ മുസ്ലീംങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിന് ഫേസ്ബുക്ക് വലിയതോതില്‍ ഉപയോഗപ്പെടുത്തിയതായി യുഎന്‍ കണ്ടെത്തല്‍. യു എന്‍ സ്പെഷ്യന്‍ റിപ്പോര്‍ട്ടര്‍ യാംഗ് ലീ ജനീവയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കണ്ടെത്തല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
മ്യാന്മാറില് സര്‍ക്കാറും തീവ്രദേശീയവാദികളായ ബുദ്ധ സന്യാസികളും മുസ്ലിം വിരുദ്ധ പ്രചരണം നടത്തുന്നതിന് ഫേസ്ബുക്ക് വ്യാപകമായി ഉപയോഗിച്ചിട്ടുണ്ടെന്ന് യാംഗ് ലീ പത്രസമ്മേളനത്തില്‍ അറിയിച്ചു. 2011 ല്‍ രാജ്യം പൂര്‍ണമായും സൈന്യത്തിന്റെ അധികാരപരിധിയില്‍ വന്നതിന് ശേഷമാണ് തീവ്ര ബുദ്ധിസ്റ്റുകള്‍ ശക്തമായ രാഷ്ട്രീയ വിഭാഗമായി ഉയര്‍ന്ന് വന്നത്. രാജ്യത്തെ മുസ്ലീങ്ങള്‍ക്കെതിരെ ഇവര്‍ ആക്രമണം അഴിച്ചിവിട്ടെങ്കിലും ക്രൂര പീഡനങ്ങള്‍ക്ക് വിധേയമായത് റാഖയിനിലെ റോഹിങ്ക്യന്‍ മുസ്ലിം വിഭാഗമാണ്. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി രാജ്യത്തേക്ക് കുടിയേറിയതാണെന്ന് ആരോപിച്ചാണ് ഇവര്‍ക്ക് നേരെ ആക്രമണം അഴിച്ചിവിടുന്നത്. നേരത്തെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ തീവ്ര ബുദ്ധിസ്റ്റ് നേതാവ് വെയ്റാത്തുവിന്റെ അക്കൌണ്ട് ഫേസ്ബുക്ക് റദ്ദാക്കിയിരുന്നു.