International Old
International Old

സ്കോട്ട്‍ലന്‍ഡില്‍ സ്വാതന്ത്ര്യവാദം വീണ്ടും സജീവമാകുന്നു

Ubaid
|
12 May 2018 5:02 PM GMT

ഹിതപരിശോധനഫലത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ സ്കോട്ടിഷ് പാര്‍ലമെന്‍റിന് പുറത്ത് ഒത്തുകൂടി.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ ഹിതപരിശോധനാഫലം പുറത്ത് വന്നതോടെ സ്കോട്ട്‍ലന്‍ഡില്‍ സ്വാതന്ത്ര്യവാദം വീണ്ടും സജീവമാകുന്നു. സ്കോട്ട്‍ലന്‍ഡ് ബ്രിട്ടനോടൊപ്പം നില്‍ക്കണോ എന്ന വിഷയത്തില്‍ രണ്ടാം ഹിതപരിശോധനക്കുള്ള സൂചനയാണ് ഫലം നല്‍കുന്നതെന്ന് സ്കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് നിക്കോള സ്റ്റര്‍ജിയോണ്‍ പറഞ്ഞു. ഹിതപരിശോധനഫലത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ സ്കോട്ടിഷ് പാര്‍ലമെന്‍റിന് പുറത്ത് ഒത്തുകൂടി.

അഞ്ച് മില്ല്യണ്‍ ആണ് സ്കോട്ട്‌ലന്‍ഡിലെ ജനസംഖ്യ. ഇതില്‍ ഭൂരിഭാഗം പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് വാദിക്കുന്നവരാണ് 62 ശതമാനം പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ഹിതമറിയിച്ചെങ്കിലും അന്തിമ ഫലം പുറത്ത് വന്നതോടെ നിരാശരായിരിക്കുകയാണ് സ്കോട്ടിഷ് ജനത.

ഏറ്റവും മോശമായതില്‍ മോശമായ കാര്യങ്ങളാണ് നമുക്ക് ലഭിക്കാന്‍ പോകുന്നത്. അതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നതൊക്കെ. സ്കോട്ട്‌ലന്‍ഡിലെ സ്വതന്ത്രവാദികളുടെ പാര്‍ട്ടിയായ സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിക്കാണ് രാജ്യത്ത് സ്വാധീനം കൂടുതല്‍. പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ അനുകൂലിക്കന്നവര്‍ കൂടിയായ ഇവര്‍ ഹിതപരിശോധനഫലം തിരിച്ചടിയാകുമെന്നാണ് പറയുന്നത്.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനം പുറത്ത് വന്നതോടെ സ്കോട്ടലന്‍ഡിന്റെ രണ്ടാം ഹിതപരിശോധനക്കുള്ള സാധ്യതയാണ് മുന്നിലുള്ളതെന്ന് എസ്.എന്‍.പി നേതാവ് നിക്കോ‌ള സ്റ്റര്‍ജിയോണ്‍ പറഞ്ഞു.

അതിനിടെ ലണ്ടനില്‍ അഭയാര്‍ഥികളെ പിന്തുണക്കുന്നവര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തവരണമെന്നും എന്നാല്‍ മാത്രമേ ബ്രിട്ടനിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുറക്കാന്‍ കഴിയുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Similar Posts