ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേ അധികാരമേറ്റു
|മികച്ച ബ്രിട്ടന്‍ പടുത്തുയര്‍ത്തുകയാണ് തന്റെ ദൌത്യമെന്ന് സ്ഥാനമേറ്റ ശേഷം തെരേസ മേ യ് പറഞ്ഞു.
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി തെരേസ മേ അധികാരമേറ്റു. ബെക്കിങ്ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു അധികാരമേറ്റെടുത്തത്. ബോറിസ് ജോണ്‍സണെ വിദേശകാര്യമന്ത്രിയായും ഫിലിപ് ഹാമണ്ടിനെ ധനകാര്യമന്ത്രിയായും തെരഞ്ഞെടുത്തു. ഡേവിഡ് കാമറണിന്റെ രാജി സ്വീകരിച്ചതായി രാജ്‍ഞി അറിയിച്ചു. മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി പദവിയിലെത്തുന്ന വനിതയാണ് തെരേസ.
ഡേവിഡ് കാമറണ്‍ ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജി സമര്‍പ്പിച്ചതിന് ശേഷം തെരെസ മേ -യെ പുതിയ പ്രധാനമന്ത്രിയായി എലിസബത്ത് രാജ്ഞി നിയമിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് ഫിലിപ് മെയ്ക്കൊപ്പം തേരേസ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിങ് സ്ട്രീറ്റിലെത്തി മാധ്യമങ്ങളെ കണ്ടു.
മികച്ച ബ്രിട്ടന്‍ പടുത്തുയര്‍ത്തുകയാണ് തന്റെ ദൌത്യമെന്ന് സ്ഥാനമേറ്റ ശേഷം തെരേസ മേ യ് പറഞ്ഞു. ഡേവിഡ് കാമറൂണിന്റെ നയങ്ങള്‍ ബ്രിട്ടന്റെ വളര്‍ച്ചക്ക് കാരണമായിട്ടുണെന്നും അവര്‍ പറഞ്ഞു
മുന്‍ സര്‍ക്കാരില്‍ ആഭ്യന്തര സെക്രട്ടറിയായിരുന്നു തെരേസ മെയ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി ആന്‍ഡ്രിയ ലീഡ്സം പിന്മാറ്റത്തോടെയാണ് മേ പുതിയ പദവിയിലെത്തിയത്.
അതേസമയം രാജിവെച്ച ഡേവിഡ് കാമറൂണിന് മികച്ച യാത്രയയപ്പാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് നല്‍കിയത്. രാജ്യതാല്‍പര്യം മുന്‍ നിര്‍ത്തിയാണ് പ്രധാനമന്ത്രി എന്നനിലയില്‍ പ്രവര്‍ത്തിച്ചതെന്ന് കാമറണ്‍ പറഞ്ഞു.