International Old
മ്യൂണിക് ആക്രമണം: അക്രമിക്ക് പ്രചോദനം നോര്‍വെ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്‍സ് ബ്രീവിക്മ്യൂണിക് ആക്രമണം: അക്രമിക്ക് പ്രചോദനം നോര്‍വെ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്‍സ് ബ്രീവിക്
International Old

മ്യൂണിക് ആക്രമണം: അക്രമിക്ക് പ്രചോദനം നോര്‍വെ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്‍സ് ബ്രീവിക്

Alwyn
|
13 May 2018 1:55 AM GMT

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ് നടത്തിയ യുവാവിന് പ്രചോദനം 2011 ല്‍ നോര്‍വെയില്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്സ് ബ്രീവിക് എന്ന് പൊലീസ്

ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ് നടത്തിയ യുവാവിന് പ്രചോദനം 2011 ല്‍ നോര്‍വെയില്‍ കൂട്ടക്കൊല നടത്തിയ ആന്‍ഡേഴ്സ് ബ്രീവിക് എന്ന് പൊലീസ്. അക്രമിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഐഎസ് ബന്ധം തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ല.

യൂറോപ്പിലേയും അമേരിക്കയിലേയും വലതുപക്ഷ തീവ്രവാദികളുടെ ഹീറോയാണ് ആന്‍ഡേഴ്സ് ബേറിങ് ബ്രീവിക്. 2011ല്‍ നോര്‍വെയില്‍ 77 പേരെ കൊന്നയാളാണ് ആന്‍ഡേഴ്സ് ബ്രീവിക്. കഴിഞ്ഞദിവസം മ്യൂണിക്കില്‍ ഷോപ്പിങ് മാളില്‍ വെടിവെപ്പ് നടത്തിയ യുവാവിനും പ്രചോദനം ആന്‍ഡേഴ്സ് ആണെന്നാണ് പൊലീസ് പറയുന്നത്. ജര്‍മ്മന്‍ സമയം വൈകുന്നേരം ആറ് മണിയോടെയാണ് മ്യൂണിക്കിലെ ഒളിമ്പിയ ഷോപിങ് മാളില്‍ വെടിവെപ്പ് ആരംഭിച്ചത്. ഇറാനിയന്‍ വംശജനായ 18 കാരനാണ് വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സ്വയം വെടിവെച്ച് മരിച്ച ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തി. മ്യൂണിക്ക് നഗരത്തില്‍ 2 വര്‍ഷമായി താമസിക്കുന്നയാളാണ് അക്രമി. വെടിവെപ്പിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അക്രമിയുടെ വീട്ടില്‍ പരിശോധന നടത്തിയ പൊലീസിന് ഐഎസ് ബന്ധം തെളിയിക്കുന്ന ഒന്നും ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

Similar Posts