മാത്യു ചുഴലിക്കാറ്റില്‍ വിറങ്ങലിച്ച് കരീബിയന്‍ രാജ്യങ്ങള്‍
|ബഹാമാസ് ദ്വീപില്‍ താണ്ഡവമാടിയ മാത്യു ചുഴലിക്കാറ്റ് ഹെയ്തിയെ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്
മാത്യു ചുഴലിക്കാറ്റ് കൊണ്ടുവന്ന ദുരന്തത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കരീബിയന്‍ രാജ്യങ്ങള്‍. ക്യൂബ, ഡൊമനിക്കല്‍ റിപ്പബ്ലിക് എന്നീ രാജ്യങ്ങളില്‍ കാറ്റ് വന്‍ നാശം വിതച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ പതിച്ചും മരം കടപുഴകി വീണുമാണ് അധിക പേരും മരിച്ചത്. നദികളില്‍ നിന്നുയര്‍ന്ന വെള്ളം ഇറങ്ങിത്തുടങ്ങിയതോടെയാണ് ദുരന്ത ചിത്രം വെളിവായത്. പത്ത് പേര് മരിച്ചതായുള്ള വാര്‍ത്ത പെട്ടെന്ന് തന്നെ നൂറിലേക്കും എണ്ണൂറിലേക്കും ഉയര്‍ന്നു. ദുരന്തം ബാധിക്കാത്ത ഒരാള്‍ പോലും ഇവിടെയില്ല... വീടുകളെല്ലാം തകര്‍ന്നു...
ബഹാമാസ് ദ്വീപില്‍ താണ്ഡവമാടിയ മാത്യു ചുഴലിക്കാറ്റ് ഹെയ്തിയെ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വീടുകള്‍ തകര്‍ന്നതോടെ പെരുവഴിയിലായി ജനങ്ങള്‍. ക്യൂബയിലും സ്ഥിതി ഏറെ വ്യത്യസ്തമല്ല. ഫ്ലോറിഡയിലെ വ്യാവസായിക മേഖലക്ക് വന്‍ നഷ്ടമാണ് ഇതുണ്ടാക്കിയത്. ഏകദേശം 3000 കോടി ഡോളറിന്റെ നാശ നഷ്ടം കണക്കാക്കുന്നുണ്ട്. ഇടക്കിടെയുണ്ടാകുന്ന ദുരന്തങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്നറിയാതെ കഴിയുകയാണ് ഹെയ്തി ജനത.