ധാക്ക ഭീകരാക്രമണം: പ്രതികളെന്ന് സംശയിക്കുന്ന 11 ഭീകരരെ വധിച്ചു
|ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സേന വധിച്ചവരുടെ എണ്ണം 59 ആയി.
ധാക്ക ഭീകരാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കുന്ന 11 ഭീകരരെ ബംഗ്ലാദേശ് സൈന്യം വധിച്ചു. ജുലായ് മാസം ധാക്കയിലെ അര്ട്ടിസന് ബേക്കറിയില്‍ വെച്ച് നടന്ന ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സേന വധിച്ചവരുടെ എണ്ണം 59 ആയി.
ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ സംശയിക്കുന്ന സംഘടനയാണ് ജമാഅത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്. ഈ സംഘടനയിലെ 11 ഭീകരരെയാണ് മൂന്ന് റെയ്ഡുകളിലായി സൈന്യം വധിച്ചത്. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ധാക്ക ഭീകരാക്രമണത്തെ തുടര്‍ന്ന് 48 ഓളം ഭീകരരെയാണ് ബംഗ്ലാദേശി സൈന്യം നേരത്തെ തുറന്ന വെടിവെയ്പുകളിലൂടെ വകവരുത്തിയത്. മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന കനേഡിയന്‍ പൗരന് തമീം അഹമ്മദ് ചൗധരിയെ ബംഗ്ലാ സൈന്യം വധിച്ചത് ഏറ്റുമുട്ടലിലാണ്.