അമേരിക്കക്കെതിരെ വേണ്ടിവന്നാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തരകൊറിയ
|രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി തോന്നിയാൽ യുഎസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്നു ഉത്തര കൊറിയ വ്യക്തമാക്കി.
ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി സൈനിക അഭ്യാസങ്ങൾ തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഉത്തരകൊറിയ രംഗത്ത്. രാജ്യത്തിന് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതായി തോന്നിയാൽ യുഎസിനെതിരെ ആണവായുധം പ്രയോഗിക്കുമെന്നു ഉത്തര കൊറിയ വ്യക്തമാക്കി. ആണവപരീക്ഷണങ്ങളും ബാലസ്റ്റിക് മിസൈൽ പരീക്ഷണങ്ങളും തുടരുമെന്നും മുതിർന്ന ഉത്തര കൊറിയൻ വക്താവ് ലീ യോങ് പിൽ പറഞ്ഞു.
എൻബിസി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഉത്തര കൊറിയന്‍ വക്താവിന്റെ മുന്നറിയിപ്പ്. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കിം ജോങ് ഉന്നിനെയും രാജ്യത്തെയുമാണ് യുഎസ് ലക്ഷ്യമിടുന്നത്. യുഎസിൽ നിന്നു ആണവായുധ ഭീഷണിയുണ്ടായാൽ പുറകോട്ടുപോവില്ല. യുഎസ് ആണവായുധം പ്രയോഗിക്കുമെന്നു തോന്നിയാൽ കാത്തിരിക്കില്ലെന്നും ആണവായുധം പ്രയോഗിക്കുമെന്നും ലിയോങ് പില് വ്യക്തമാക്കി. അതിനുള്ള സാങ്കേതിക വിദ്യ ഞങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയ ആണവ പരീക്ഷണങ്ങൾ തുടരുമെന്നും പില് പറയുന്നു. ദക്ഷിണ കൊറിയയും യുഎസും സംയുക്തമായി നാവിക അഭ്യാസങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ദക്ഷിണ കൊറിയന്‍ പ്രതികരണം.