International Old
ബ്രക്സിറ്റ് നടപ്പാക്കേണ്ടത് പാര്‍ലമെന്റിന്റെ അനുമതിയോടെയാകണമെന്ന് ബ്രിട്ടന്‍ ഹൈക്കോടതിബ്രക്സിറ്റ് നടപ്പാക്കേണ്ടത് പാര്‍ലമെന്റിന്റെ അനുമതിയോടെയാകണമെന്ന് ബ്രിട്ടന്‍ ഹൈക്കോടതി
International Old

ബ്രക്സിറ്റ് നടപ്പാക്കേണ്ടത് പാര്‍ലമെന്റിന്റെ അനുമതിയോടെയാകണമെന്ന് ബ്രിട്ടന്‍ ഹൈക്കോടതി

Ubaid
|
13 May 2018 10:24 PM GMT

ബ്രക്സിറ്റ് നടപ്പിലാക്കുന്ന കാര്യം സര്‍ക്കാറിന് ഏകപക്ഷീയമായി തീരുമാനിക്കാമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് തിരിച്ചടിയാണ് കോടതിവിധി

യൂറോപ്പ്യന്‍ യൂണിയന്‍ വിടണമെന്ന ജനഹിതം നടപ്പാക്കുന്നതിന് ബ്രിട്ടീഷ് പാര്‍ലിമെന്‍റിന്‍റെ അനുമതി വേണമോ എന്ന് പരിശോധിക്കാന്‍ കോടതി വിധി. ബ്രക്സിറ്റിന്‍റെ തുടര്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിച്ച വടക്കന്‍ അയര്‍ലന്‍ഡിന്റെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ഉത്തരവിനെതിരെ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ലിസ്ബണ്‍ കരാറിലെ അമ്പതാം വകുപ്പ് പ്രകാരമാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറാന്‍ ബ്രിട്ടന്‍ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി നടത്തിയ ജനഹിത പരിശോധനയില്‍ ഭൂരിഭാഗവും പിന്തുണച്ചത് ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിനയനില്‍ നിന്ന് പിന്മാറണമെന്ന നിലപാടിനെയായിരുന്നു. ഇതിനുള്ള നടപടികളുമായി തെരേസാ മേ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെയാണ് വടക്കന്‍ അയര്‍ലന്‍ഡ് ഹൈക്കോടതിയുടെ ഉത്തരവ്. ബ്രക്സിറ്റ് നടപടികള്‍ തടയാന്‍ വിസമ്മതിച്ച കോടതി, നടപടികള്‍ തുടരുന്നതിന് ബ്രിട്ടീഷ് പാര്‍ലിമെന്റിന്റെ അനുമതി വേണമോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചു. ഇത് ഇംഗ്ലണ്ടിലെ ഉയര്‍ന്ന കോടതികള്‍ പരിശോധിക്കണമെന്നാണ് ഹൈക്കോടതി വിധി.

യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നതിനുള്ള ചര്‍ച്ചകള്‍ അടുത്ത മാര്‍ച്ചോടെ ആരംഭിക്കാനായിരുന്നു തെരേസ മേ സര്‍ക്കാറിന്‍റെ തീരുമാനം. പുതിയ സാഹചര്യത്തില്‍ ഇത് തടസ്സപ്പെടും. പാര്‍ലമെന്‍റ് പാസ്സാക്കിയ നിയമപ്രകാരമാണ് ജനഹിതം നടന്നതെന്നും ഇത് നടപ്പിലാക്കാന്‍ വീണ്ടും പാര്‍ലമെന്‍റിന്റെ അനുമതി വേണ്ടെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഇക്കാര്യം അപ്പീല്‍ പരിഗണിക്കുന്ന കോടതിയെ അറിയിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.

എന്നാല്‍ കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി നേതാവ് ജേര്‍മി കോര്‍ബൈന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനഹിതം അതേപടി നടപ്പാക്കണമോ എന്ന് പാര്‍ലമെന്‍റ് കൂടി ചര്‍ച്ച ചെയ്യുന്നത് ജനാധിപത്യത്തില്‍ നല്ല തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുമെന്നാണ് കോര്‍ബൈന്‍റെ നിലപാട്. കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ വിടുതല്‍ പ്രാബല്യത്തില്‍ വരാന്‍ നിയമപോരാട്ടങ്ങള്‍ തീരും വരെ കാത്തിരിക്കേണ്ടിവരും.

Related Tags :
Similar Posts