International Old
ഐഎസിനെപ്പോലുള്ള ഭീകരസംഘടനകള്‍ക്ക് ആണവായുധം ലഭിക്കാനിടവരരുതെന്ന് ഒബാമഐഎസിനെപ്പോലുള്ള ഭീകരസംഘടനകള്‍ക്ക് ആണവായുധം ലഭിക്കാനിടവരരുതെന്ന് ഒബാമ
International Old

ഐഎസിനെപ്പോലുള്ള ഭീകരസംഘടനകള്‍ക്ക് ആണവായുധം ലഭിക്കാനിടവരരുതെന്ന് ഒബാമ

admin
|
13 May 2018 7:24 AM GMT

2016ലെ ആണവസുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒബാമ

ഐഎസിനെപ്പോലുള്ള ഭീകരസംഘടനകള്‍ക്ക് ആണവായുധം ലഭിക്കാനിടവരരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. വാഷിംഗ്ടണില്‍ നടക്കുന്ന 2016ലെ ആണവസുരക്ഷാ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഒബാമ. ആണവ തീവ്രവാദം തടയുന്നതിന്റെ ഭാഗമായി അപകടകരമായ ആണവ വസ്തുക്കള്‍ ലഭ്യമാക്കുന്നത് തടയണമെന്നാണ് അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന ആണവ സുരക്ഷ സമ്മേളനത്തിന്റെ മുഖ്യ അജണ്ട.

പാരീസിലും ബ്രസല്‍സിലുമുണ്ടായതുപോലുള്ള തീവ്രവാദ ആക്രമണങ്ങള്‍ ചെറുക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സമ്മേളനത്തില്‍ആവശ്യപ്പെട്ടു. ബ്രസല്‍സിലുണ്ടായ സ്ഫോടനങ്ങളെത്തുടര്‍ന്ന് ആണവായുധം നേടിയെടുക്കാനുള്ള ശ്രമം ഐഎസ് നടത്തുമോയെന്ന സംശയം ബലപ്പെട്ടിരുന്നു. ഭീകരസംഘടനകള്‍ക്ക് ആണവായുധം കൈവശപ്പെടുത്താന്‍ അവസരമുണ്ടാകരുതെന്നും ഒബാമ പറഞ്ഞു.

ആണവായുധ രഹസ്യങ്ങള്‍ ചോര്‍ത്താതിരിക്കാനായി ആണവസുരക്ഷാഉടന്പടിയില്‍ നടത്താന്‍ ഉദേശിക്കുന്ന ഭേദഗതി 102 രാജ്യങ്ങള്‍ അംഗീകരിച്ചതായി ഒബാമ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിഷേധങ്ങളെ അവഗണിച്ച് ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതും സമ്മേളനത്തില്‍ ചര്‍ച്ചയാവും. സിറിയന്‍ യുക്രൈന്‍ പ്രശ്നങ്ങളില്‍ അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുന്ന റഷ്യ സമ്മേളനം ബഹിഷ്ക്കരിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നായി 50ഓളം നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രസിഡന്റ് എന്ന നിലയില്‍ ഒബാമ പങ്കെടുക്കുന്ന ഒടുവിലത്തെ സമ്മേളനമാണിത്.

അതേസമയം ആണവായുധം ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമ്മേളനം നടക്കുന്ന വാഷിംഗ്ടണ്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പുറത്ത് നിരവധി പ്രതിഷേധക്കാരാണ് ഒത്തുകൂടിയത്.

Similar Posts