International Old
വാണിജ്യത്തിനായി ലോകരാഷ്ട്രങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദിവാണിജ്യത്തിനായി ലോകരാഷ്ട്രങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി
International Old

വാണിജ്യത്തിനായി ലോകരാഷ്ട്രങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

Jaisy
|
13 May 2018 8:23 PM GMT

റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് രാജ്യാന്തര ഇക്കമോമിക്സ് ഫോറത്തെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

വാണിജ്യത്തിനായി ലോകരാഷ്ട്രങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സാമ്പത്തിക രംഗത്ത് വന്‍ പുരോഗതി കൈവരിച്ചുവെന്ന് അവകാശപ്പെട്ട മോദി, വ്യവസായത്തിനായി ഏത് മേഖല വേണമെങ്കിലും സ്വീകരിക്കാമെന്ന്ആഹ്വാനം ചെയ്തു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് രാജ്യാന്തര ഇക്കണോമിക്സ് ഫോറത്തെ അബിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഫോറത്തെ അഭിസംബോധന ചെയ്യുന്നത്. മൂന്ന് വര്‍ഷത്തെ തന്റെ ഭരണത്തിന് കീഴില്‍ സുസ്തിരമായ വികസനമാണ് ഇന്ത്യ കൈവരിച്ചതെന്ന് പറഞ്ഞാണ് മോദി പ്രസംഗം ആരംഭിച്ചത്. പ്രതിശീര്‍ഷ വരുമാനം 7 ശതമാനമെത്തി. ലോകത്തെ തന്നെ ഏറ്റവും വേഗം വളരുന്ന സന്പത് ഘടനയാണ് ഇന്ത്യയുടേത്.

വൈവിധ്യം തന്നെയാണ് ഇന്ത്യയുടെ മുതല്‍ക്കൂട്ട്. 12 കോടി വരുന്ന ഇന്ത്യന്‍ ജനത വൈവിദ്യങ്ങളുടെ അക്ഷയഖനിയാണ്. കൃഷി മുതല്‍ പ്രതിരോധ രംഗം വരെ വിവിധ മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിച്ച് ഇന്ത്യ പുരോഗതിയുടെ പാതയില്‍ മുന്നേറുകയാണ്. ശക്തമായ ജുഡീഷ്യല്‍ സമ്പ്രദായം രാജ്യത്തുണ്ട്. നിക്ഷേപകര്‍ക്ക് അനുകൂലമായ നിയമവ്യവസ്ഥയാണ് ഇന്ത്യയുടേതെന്ന് മോദി ഓര്‍മിപ്പിച്ചു. സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ അക്കമിട്ട് പറഞ്ഞ മോദി ബാങ്കിങ് മേഖലയിലും ഇന്ത്യ ബഹുദൂരം മുന്നേറിയെന്ന് അവകാശപ്പെട്ടു.‌

വിപണി സാധ്യത പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ വ്യത്യസ്തങ്ങളായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍‌ നടത്താന്‍ ലോകരാജ്യങ്ങളോട് മോദി ആഹ്വാനം ചെയ്തു. പരിസ്ഥിതി സൌഹാര്‍ദമായാണ് ഇന്ത്യയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കൃഷി, സംരംഭം, അടിസ്ഥാനസൌകര്യ വികസനം, സേവനം തുടങ്ങിയ മേഖലകള്‍ വികസിക്കുകയാണെന്ന് മോദി പറഞ്ഞു. 50 നഗരങ്ങളില്‍ മെട്രോയും 500 നഗരങ്ങളില്‍ മാലിന്യ സംസ്കരണവും കുടിവെള്ളവും ആവശ്യമാണ്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍വേ ഇന്ത്യയിലാണ്. പ്രതിരോധം, അടിസ്ഥാനസൌകര്യവികസനം, ഗതാഗതം, ഊര്‍ജം തുടങ്ങി ഏത് മേഖലയിലും നിക്ഷേപം നടത്താനുള്ള സാധ്യതകള്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ തുറന്നിടുന്നുവെന്ന് മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രാചീനമായ സംസ്കാരത്തിന് ഉടമകളാണ് നിങ്ങളെ വ്യാരാരത്തിനായി ക്ഷണിക്കുന്നതെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി ഫ്രാന്‍സിലേക്ക് തിരിച്ചു.

Similar Posts