International Old
വെസ്റ്റ്ബാങ്കില്‍ വീണ്ടും കുടിയേറ്റഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ തീരുമാനംവെസ്റ്റ്ബാങ്കില്‍ വീണ്ടും കുടിയേറ്റഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ തീരുമാനം
International Old

വെസ്റ്റ്ബാങ്കില്‍ വീണ്ടും കുടിയേറ്റഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ തീരുമാനം

Jaisy
|
13 May 2018 5:40 PM GMT

ആയിരത്തിലധികം ഭവനങ്ങളാണ് നിര്‍മിക്കുക

വെസ്റ്റ്ബാങ്കില്‍ വീണ്ടും കുടിയേറ്റഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ തീരുമാനം. ആയിരത്തിലധികം ഭവനങ്ങളാണ് നിര്‍മിക്കുക.. നീക്കത്തെ ഫലസ്തീന്‍ വിദേശകാര്യമന്ത്രി വിമര്‍ശിച്ചു.

ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രായേലിന് ഇഷ്ടമുള്ളത് ചെയ്യാനുള്ള അനുവാദം അമേരിക്ക നേരത്തെ നല്‍കിയിട്ടുള്ളതാണ്. ഈ പിന്തുണയുടെ ബലത്തിലാണ് ഇസ്രായേല്‍ അടിക്കടി വെസ്റ്റ്ബാങ്കില്‍ കുടിയേറ്റ ഭവനങ്ങള്‍ നിര്‍മിക്കുന്നത്. ഏറ്റവും ഒടുവില്‍ 1285 ഭവനങ്ങള്‍ നിര്‍മിക്കാനാണ് ഇസ്രായേല്‍ പദ്ധതി. അതിന്റെ പ്രഖ്യാപനം നടത്തിയെന്നണ് പീസ് നൌ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട്. എന്നാല്‍ കുടിയേറ്റ ഭവനങ്ങള്‍ പണിയാനുള്ള പ്രഖ്യാപനത്തെ ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് മാലികി വിമര്‍ശിച്ചു. ഇസ്രാലേല്‍ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചതിന് ശേഷമുള്ള ട്രംപിന്റെ അടുത്ത നീക്കമാണിതെന്നും മാലികി പറഞ്ഞു. 2017ല്‍ 6742 ഭവനങ്ങളാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്കില്‍ നിര്‍മിച്ചത്. കൂടാതെ, 2016ല്‍ 2629 ഭവനങ്ങളും നിര്‍മിച്ചു. ഇതുവരെയുള്ള കണക്കനുസരിച്ച് ആറ് ലക്ഷം കുടിയേറ്റ ഭവനങ്ങളാണ് അധിനിവേശ വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറുസലേമിലും ഉള്ളത്.

Similar Posts