International Old
28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ; വിട്ടുപോകുന്നത് പ്രബല ശക്തി28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ; വിട്ടുപോകുന്നത് പ്രബല ശക്തി
International Old

28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മ; വിട്ടുപോകുന്നത് പ്രബല ശക്തി

admin
|
13 May 2018 5:48 PM GMT

രണ്ട് വ‌ര്‍ഷത്തോളം നീളുന്ന നടപടിക്രമങ്ങള്‍ക്കൊടുവിലേ ഔദ്യോഗികമായി അംഗരാജ്യത്തിന് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ കഴിയൂ.

28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്യന്‍ യൂണിയന്‍. 1958ല്‍ ആറു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച യൂറോപ്യന്‍ എക്കണോമിക് കമ്മിറ്റിയാണ് 1993ല്‍ യൂറോപ്യന്‍ യൂണിയന്‍ ആയത്.പൊതുവിപണി, സ്വതന്ത്രമായ സഞ്ചാരം , പൊതുനാണയം, പൊതുനിയമങ്ങള്‍ എന്നിവ യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കുന്നു.

യൂറോപ്യന്‍ പാര്‍ലമെന്റാണ് പരമോന്നത ഭരണസ്ഥാപനം. ജനസംഖ്യയുടെ അനുപാതത്തില്‍ അംഗരാജ്യങ്ങള്‍ക്ക് അംഗങ്ങളെ തെരഞ്ഞെടുത്ത് അയക്കാം. പ്രസിഡന്റ് ഉള്‍പ്പെടെ നിലവില്‍ 751 അംഗങ്ങളാണ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഉള്ളത്. ബ്രിട്ടന് നിലവില്‍ 73 അംഗങ്ങളാണ് പാര്‍ലമെന്റില്‍ ഉള്ളത്.

യൂറോ പൊതു നാണയമാണെങ്കിലും 19 രാജ്യങ്ങളേ ഇത് പൂര്‍ണമായും സ്വീകരിച്ചിട്ടുള്ളൂ. ഈ രാജ്യങ്ങള്‍ യൂറോ സോണ്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്നു. ബ്രിട്ടന്‍ യൂറോ സോണിന് പുറത്താണ്. അംഗരാജ്യങ്ങിലെ പൗരന്‍മാര്‍ക്ക് സ്വതന്ത്രസഞ്ചാരം അനുവദിക്കുന്ന രാജ്യങ്ങള്‍ ഷെന്‍കണ്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്നു.ബ്രിട്ടന്‍ ഷെന്‍കണ്‍ ഇതരരാജ്യമാണ്.

ഹിതപരിശോധനയില്‍ ഭൂരിപക്ഷം കിട്ടി സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി യൂറോപ്യന്‍ യൂണിയന് പ്രസിഡന്റിന് ഇത് സംബന്ധിച്ച് കത്ത് എഴുതും. രണ്ട് വ‌ര്‍ഷത്തോളം നീളുന്ന നടപടിക്രമങ്ങള്‍ക്കൊടുവിലേ ഔദ്യോഗികമായി അംഗരാജ്യത്തിന് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ കഴിയൂ.

Similar Posts