നേപ്പാള്‍ പ്രധാനമന്ത്രി രാജിവെച്ചു
|നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. പാര്‍ലമെന്റില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് രാജി.
നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജിവെച്ചു. പാര്‍ലമെന്റില്‍ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പരാജയം മുന്നില്‍ കണ്ടാണ് രാജി. ഇതോടെ വീണ്ടും നേപ്പാള്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരിയുടെ ഓഫീസിലെത്തി ഒലി രാജിക്കത്ത് കൈമാറി. ഉടന്‍ തന്നെ നേപ്പാള്‍ പാര്‍ലമെന്റില്‍ ഒലി തന്റെ രാജി പ്രഖ്യാപനം ഔദ്യോഗികമായി നടത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷമാണ് ഒലി നേപ്പാള്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. നേപ്പാളിലെ ഭരണപ്രതിസന്ധി ഒലിയുടെ സര്‍ക്കാരിലൂടെ മറികടക്കാമെന്ന പ്രതീക്ഷ തകര്‍ന്നതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. ബജറ്റുമായി ബന്ധപ്പെട്ട ബില്ലുകള്‍ തള്ളിയത് ഒലി സര്‍ക്കാരിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്.