യമന്‍ സൈനിക പരിശീലന ക്യാമ്പില്‍ ചാവേറാക്രമണം; മരണം 54 ആയി
|തുറമുഖ നഗരമായ ഏതനിലെ സൈനിക പരിശീലന ക്യാമ്പിലാണ് കാറിലെത്തിയ ചാവേര്‍ പൊട്ടിത്തറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
യെമനിലെ സൈനിക പരിശീലന ക്യാമ്പിലുണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 54 ആയി. തുറമുഖ നഗരമായ ഏതനിലെ സൈനിക പരിശീലന ക്യാമ്പിലാണ് കാറിലെത്തിയ ചാവേര്‍ പൊട്ടിത്തറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു.
ആരോഗ്യമന്ത്രാലയമാണ് ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. ആക്രമണത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കും. കാറിലെത്തിയ അക്രമിസംഘം പൊട്ടിത്തെറിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെയും സുരക്ഷാ സൈനികരെയും ലക്ഷ്യംവെച്ച് സ്ഥിരമായി ബോംബാക്രമണങ്ങളും വെടിവെപ്പും നടക്കുന്ന മേഖലയാണ് ഏതന്‍. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിനായി കഴിഞ്ഞ രണ്ട് മാസമായി നൂറുകണക്കിന് സൈനികര്‍ക്കാണ് പ്രത്യേകപരിശീലനം നല്‍കിയിരിക്കുന്നത്. ഐഎസ് ഭീകരരാണ് സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത്. അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സ്ഫോടനമുണ്ടായ വിവരം യമന്‍ ആരോഗ്യ മന്ത്രാലയമാണ് പുറത്തുവിട്ടത്. ഐഎസ് ഭീകരര്‍ക്കെതിരായി പോരാടുന്നതിന് പുതിയതായി ചേര്‍ന്ന സ്ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റവരെ വിവധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. 2015 ന് ശേഷം യമനിലുണ്ടായ വിവിധ ആക്രമണങ്ങളില്‍ 6600 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.