ഇസ്രയേലില്‍ വിമാനം കടലില്‍ ഇറക്കി
|സാങ്കേതിക തകരാറാണ് കടലില്‍ ഇറക്കാന്‍ കാരണം. ആര്‍ക്കും അപകടമില്ല.
ഇസ്രയേലിലെ നഗരമായ തെല്‍ അവീവില്‍ കടലില്‍ വിമാനം ഇറക്കി. സാങ്കേതിക തകരാറാണ് കടലില്‍ ഇറക്കാന്‍ കാരണം. ആര്‍ക്കും അപകടമില്ല. യാത്രക്കാരും പൈലറ്റുമാരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.
വിമാനം റണ്‍വേയില്‍ ഇറക്കാന്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടപ്പോഴാണ് കടലില്‍ ഇറക്കിയതെന്ന് അധികൃതര്‍ പറയുന്നു. കടലില്‍ ഇറക്കിയതില്‍ പരിഭ്രാന്തരായി വിമാനത്തിലുണ്ടായിരുന്ന കുറച്ചു പേര് വെള്ളത്തിലേക്ക് എടുത്തുചാടി. പൈലറ്റുമാര്‍ പുറത്തുവന്ന് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് കാഴ്ച കണ്ട് തടിച്ചുകൂടിയവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വിമാനത്തിലുണ്ടായിരുന്നവരെയെല്ലാം കരയില്‍ എത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. ഒട്ടവനധി ആളുകളാണ് വിമാനം കടലില്‍ ഇറക്കിയത് കാണാന്‍ തല്‍ അവീവില്‍ തടിച്ചു കൂടിയത്.