മലാല യൂസഫ് സായ് ഓക്സ്‍ഫോഡില്‍ പഠിക്കും
|ബ്രിട്ടനിലെ സ്കൂളില്‍ നിന്ന് എ ലെവല്‍ റിസല്‍ട്ട് സ്വന്തമാക്കിയാണ് മലാല ഓക്സ്‍ഫോഡില്‍ എത്തുന്നത്.
മലാല യൂസഫ് സായ് ഇനി ബ്രിട്ടനിലെ ഓക്സ്ഫോഡില്‍ പഠിക്കും. ലോകത്തെ മികച്ച സര്‍വകലാശാലയായ ഓക്സ്‍ഫോഡില്‍ ഫിലോസഫിയും പൊളിറ്റിക്സും ഇകണോമിക്‍സുമാണ് മലാല പഠിക്കുക. ബ്രിട്ടനിലെ സ്കൂളില്‍ നിന്ന് എ ലെവല്‍ റിസല്‍ട്ട് സ്വന്തമാക്കിയാണ് മലാല ഓക്സ്‍ഫോഡില്‍ എത്തുന്നത്.
ഏറെ ആകാംക്ഷയോടെയാണ് ഓക്സ്ഫോര്‍ഡിലേക്ക് പോകുന്നതെന്ന് ട്വിറ്ററില്‍ കുറിച്ചാണ് മലാല യൂസഫ് സായ് തന്റെ തുടര്‍ പഠനത്തെകുറിച്ച് ലോകത്തെ അറിയിച്ചത്. ഇരുപതുകാരിയായ മലാലക്ക് പൊളിറ്റിക്സ്, ഫിലോസഫി, ഇകണോമിക്സ് വിഷയങ്ങളോടാണ് താല്‍പര്യം. ഓക്സ്ഫോര്‍ഡില്‍ പ്രവേശനം ഉറപ്പിച്ചതും ഇതേ വിഷയങ്ങളില്‍ തന്നെ. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണും പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയും ഓക്സ്ഫോര്‍ഡില്‍ പഠനം നടത്തിയത് ഇതേ വിഷയങ്ങളിലായിരുന്നു. ലോകത്തെ ഉന്നത സര്‍വകലാശാലകളില്‍ ഒന്നില്‍ പഠിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷത്തിലാണ് മലാല.
So excited to go to Oxford!! Well done to all A-level students - the hardest year. Best wishes for life ahead! pic.twitter.com/miIwK6fNSf
— Malala (@Malala) August 17, 2017
2012 ല്‍ സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ വെടിയേറ്റതോടെയാണ് മലാല യൂസുഫ് സായ് ലോകശ്രദ്ധയാകര്‍ഷിച്ചത്. പാകിസ്താനിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടി യുള്ള മലാലയുടെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്ത താലിബാന്‍ തീവ്രവാദികളായിരുന്നു വെടിവെപ്പിന് പിന്നില്‍. ഉടന്‍ തന്നെ ചികിത്സക്കായി ബ്രിട്ടനിലേക്ക് കൊണ്ടുപോയ മലാല യുടെ തുടര്‍പഠനം ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങളും മലാലയെ തേടിയെത്തി. എന്നാല്‍ മലാലക്ക് വെടിയേറ്റു എന്നത് അമേരിക്ക പടച്ചുണ്ടാക്കിയ വ്യാജ വാര്‍ത്തയാണെന്ന ശക്തമായ ആരോപണവും ഉയര്‍ന്നിരുന്നു.