ഹൂസ്റ്റണിലെ വെള്ളപ്പൊക്കത്തില്‍ 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി
|അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അകപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്
അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 200 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിവരികയാണെന്നും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
ഹൂസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നവരാണ് ഈ വിദ്യാര്‍ഥികള്‍. കഴുത്തൊപ്പം വെള്ളം പൊങ്ങിയ അവസ്ഥയാണവിടെ. അവിടെ കുടുങ്ങിയവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് വേണമെന്നതിനാല്‍ ഭക്ഷണ വിതരണത്തിന് വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് യുഎസ് തീരദേശസേനയുടെ നിലപാടെന്ന് സുഷമ പറഞ്ഞു.
ശാലിനി, നിഖില്‍ ഭാട്യ എന്നീ വിദ്യാര്‍ഥികള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. കുട്ടികളുടെ ബന്ധുക്കള്‍ക്ക് എത്രയും പെട്ടെന്ന് അവിടെയെത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും സുഷമ സ്വരാജ് അറിയിച്ചു.
ടെക്സാസില്‍ ആഞ്ഞടിച്ച ഹാര്‍വെ കൊടുങ്കാറ്റ് ഏറ്റവും നാശം വിതച്ചത് ഹൂസ്റ്റണിലാണ്. രണ്ടായിരത്തോളെ പേരെ മാറ്രിപ്പാര്‍പ്പിച്ചു. പല റോഡുകളുടെ അടച്ചു. വെള്ളപ്പൊക്കം രൂക്ഷമായതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.