International Old
സിറിയയിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് മൻസൂർ അൽ ഉതൈബിസിറിയയിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് മൻസൂർ അൽ ഉതൈബി
International Old

സിറിയയിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് മൻസൂർ അൽ ഉതൈബി

Ubaid
|
14 May 2018 10:56 AM GMT

യു.എൻ ഉത്തരവ് നടപ്പിലാകുന്നതിന് സിറിയയിൽ പരസ്​പരം പോരടിക്കുന്ന എല്ലാ വിഭാഗങ്ങളും സഹകരിക്കണം.

സിറിയയിൽ വെടിനിർത്തൽ നടപ്പാക്കണമെന്നുള്ള യു.എൻ പ്രമേയം പൂർണാർത്ഥത്തിൽ നടപ്പായില്ലെന്നു കുവൈത്ത്. യുദ്ധക്കെടുതികളനുഭവിക്കുന്നവർക്ക് മാനുഷിക സഹായം എത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ യു.എൻ പ്രമേയം നടപ്പിലാകുന്നതിന് എല്ലാ വിഭാഗങ്ങളും സഹകരിക്കണമെന്നും കുവൈത്ത് അഭ്യർത്ഥിച്ചു.

സിറിയയിൽ ഒരു മാസത്തേക്ക് വെടിനിർത്താനുള്ള പ്രമേയം അംഗീകരിക്കപ്പെട്ടെങ്കിലും ഇതുവരെ അത് ഭാഗികമായിപ്പോലും നടപ്പിലായിട്ടില്ലെന്ന് ഐക്യരാഷ്​ട്ര സഭയിലെ കുവൈത്തിെൻറ സ്​ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട് പ്രമേയം അംഗീകരിക്കപ്പെട്ടിട്ടും യുദ്ധക്കെടുതികളനുഭവിക്കുന്നവർക്ക് മാനുഷിക സഹായം എത്തിക്കാൻ പോലും സാധിക്കാത്ത സാഹചര്യം തുടരുകയാണ്. യു.എൻ ഉത്തരവ് നടപ്പിലാകുന്നതിന് സിറിയയിൽ പരസ്​പരം പോരടിക്കുന്ന എല്ലാ വിഭാഗങ്ങളും സഹകരിക്കണം. ഇക്കാര്യത്തിൽ അന്താരാഷ്​ട്ര സമൂഹത്തിെൻറ സമ്മർദ്ദമുണ്ടാകണമെന്നും ഉതൈബി കൂട്ടിച്ചേർത്തു. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ ഒരു മാസത്തേക്ക് വെടിനിർത്തൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുവൈത്തും സ്വീഡനും ചേർന്ന് സമർപ്പിച്ച പ്രമേയം കഴിഞ്ഞ ശനിയാഴ്ചയാണ് യു.എൻ സുരക്ഷാകൗൺസിൽ വോട്ടെടുപ്പിലൂടെ പാസാക്കിയത്.

Similar Posts