ഫലൂജ ആക്രമണം; ഇറാഖി സൈന്യത്തിന് തിരിച്ചടി
|ഐഎസിന് കീഴിലുള്ള ഫലൂജ തിരിച്ചുപിടിക്കാനുള്ള ഇറാഖി സൈന്യത്തിന്‍റെ നീക്കം രണ്ടാം ദിവസത്തിലേക്ക് കടന്നു. അന്‍ബാര്‍ പ്രവിശ്യയിലുള്ള നഗരം മോചിപ്പിക്കാനുള്ള നീക്കത്തിനിടയില്‍15 ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ടതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫലൂജ തിരിച്ചുപിടിക്കാനുള്ള ഇറാഖി സൈന്യത്തിന്‍റെ നീക്കം രണ്ടാം ദിവസത്തിലേക്ക് കടന്നു .നഗരം മോചിപ്പിക്കാനുള്ള നീക്കത്തിനിടയില്‍15 ഇറാഖ് സൈനികര്‍ കൊല്ലപ്പെട്ടതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേ സമയ അല്‍കറാമ നഗരത്തിന്‍റെ കിഴക്ക് ഭാഗത്തു നിന്ന് ഐഎസ് ഭീകരവാദികളെ പുറന്തള്ളിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പോരാട്ടം കാരണം പലായനം ചെയ്യേണ്ടി വരുന്ന സാധാരണക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഫലൂജയുടെ തെക്കുകിഴക്കും തെക്കുപടിഞ്ഞാറും സുരക്ഷിത ഇടനാഴികകള്‍ തുറക്കുമെന്നു ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2014 ജനുവരി 4 മുതല്‍ ഫലൂജ ഐഎസ് നിയന്ത്രണത്തിലാണ്.