International Old
ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപി വെടിയേറ്റു മരിച്ചുബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപി വെടിയേറ്റു മരിച്ചു
International Old

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപി വെടിയേറ്റു മരിച്ചു

admin
|
15 May 2018 12:13 PM GMT

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപി ജോ കോക്സ് വെടിയേറ്റ് മരിച്ചു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബിര്‍സ്റ്റലിലാണ് സംഭവം.

ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപി ജോ കോക്സ് വെടിയേറ്റ് മരിച്ചു. വെസ്റ്റ് യോര്‍ക്ക്ഷയറിലെ ബിര്‍സ്റ്റലിലാണ് സംഭവം. വെടിവെച്ച ശേഷം അക്രമി ജോ കോക്സിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബ്രിട്ടന്‍ ഫസ്റ്റ് എന്ന മുദ്രവാക്യം വിളിച്ചാണ് അക്രമി ജോ കോക്സിന് നേരെ വെടുയുതിര്‍ത്തതെന്ന് സംഭവത്തിന് ദൃക്സാക്ഷിയവര്‍ ബിബിസിയോട് പറഞ്ഞു. ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന 51 വയസ്സുകാരനെ ടോമി മയറെ പൊലീസ് അറസ്റ്റ് ചെയ്തു. വെറുപ്പിന്റെ രാഷ്ട്രീയമാണ് ജോയുടെ കൊലപാതകത്തിലേക്ക് കാരണമായതെന്ന് അവരുടെ ഭര്‍ത്താവ് ബ്രെന്‍ഡന്‍ പ്രതികരിച്ചു.

ബേറ്റ്‍ലി ആന്‍ഡ് സ്പെന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടി എംപി ജോ കോക്സ്, വോട്ടര്‍മാരുമായുള്ള സംവാദത്തിന് തൊട്ടുമുമ്പാണ് കൊല്ലപ്പെട്ടത്. ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയനില്‍ തുടരണമോ എന്ന് തീരുമാനിക്കാന്‍ വരുന്ന വ്യാഴാഴ്ച നടക്കുന്ന ഹിതപരിശോധനക്ക് മുമ്പായാണ് സംവാദം സംഘടിപ്പിച്ചിരുന്നത്. ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയനില്‍ തുടരണം എന്ന നിലപാടുകാരിയായിരുന്നു ജോ കോക്സ്. സംഭവത്തെത്തുടര്‍ന്ന് ഹിതപരിശോധനയുടെ ഭാഗമായുള്ള എല്ലാ പ്രചാരണ പരിപാടികളും റദ്ദാക്കി. 1990ന് ശേഷം പദവിയിലിരിക്കെ കൊല്ലപ്പെടുന്ന ആദ്യ ബ്രിട്ടീഷ് എംപിയാണ് ജോ കോക്സ്.

Similar Posts