International Old
പ്രാകൃത നിയമങ്ങള്‍ മ്യന്‍മറില്‍ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നുപ്രാകൃത നിയമങ്ങള്‍ മ്യന്‍മറില്‍ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു
International Old

പ്രാകൃത നിയമങ്ങള്‍ മ്യന്‍മറില്‍ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു

Ubaid
|
15 May 2018 6:56 AM GMT

ആങ് സാന്‍ സൂകിയുടെ എന്‍.എല്‍.ഡിക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് നിയമ ഭേദഗതിവരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പ്രതികരിച്ചു.

പട്ടാള ഭരണകാലത്തെ പ്രാകൃത നിയമങ്ങള്‍ മ്യന്‍മറില്‍ തുടരുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അടക്കമുള്ള മനുഷ്യവകാശ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആങ് സാന്‍ സൂകിയുടെ എന്‍.എല്‍.ഡിക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റ് നിയമ ഭേദഗതിവരുത്തുമെന്നാണ് പ്രതീക്ഷയെന്നും ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പ്രതികരിച്ചു.

അഭിപ്രായ സ്വാതനന്ത്ര്യത്തെ ഹനിക്കുന്ന നിയമങ്ങള്‍ പുതിയ പാര്‍ലമെന്റ് ഭേദഗതി വരുത്തുകയോ അത്തരം നിയമങ്ങള്‍ അസാധുവാക്കുകയോ ചെയ്യണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ മ്യാന്‍മറില്‍ ഇപ്പോഴും തുടരുന്നത് അപമാനകരമാണെന്നും മനുഷ്യാവകാശ സംഘടനയായി ഹ്യൂമന്‍ റൈറ്റസ് വാച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലആങ് സാന്‍‌ സൂകിയുടെ പാര്‍ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയെങ്കിലും നിയമങ്ങള്‍ പരിഷ്കരിക്കാന്‍ പുതിയ സര്‍ക്കാരും തയ്യാറായിരുന്നില്ല.

ടെലികമ്മ്യൂണിക്കേഷന്‍ മുതല്‍ അപകീര്‍ത്തി കേസ് വരെയുള്ള നിയമങ്ങളിലായി ഈ മാസം മാത്രം 70 തിലധികം പേരെയാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് മറ്റെന്തിനേക്കാളും പുതിയ സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ലിന്‍ഡ ലഖ്ദീര്‍ പറഞ്ഞു.

രാഷ്ട്രീയനേതാക്കളെ ജയിലിലടക്കുന്ന പ്രവണത തടയാന്‍ നിയമ ഭേദഗതിയിലൂടെ സാധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടാള ഭരണ കാലത്തെ കിരാത നിയമമുപയോഗിച്ചുള്ള അടിച്ചമര്‍ത്തരാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഇപ്പോഴും പ്രയോഗിക്കുന്ന പശ്ചാത്തലത്തിലാണ് ഹ്യൂമ‍ന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

Similar Posts