International Old
ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ അന്തിമ ഘട്ടത്തില്‍ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ അന്തിമ ഘട്ടത്തില്‍
International Old

ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ അന്തിമ ഘട്ടത്തില്‍

Ubaid
|
17 May 2018 4:51 PM GMT

ദില്‍മക്കെതിരാണ് വോട്ടെടുപ്പ് ഫലമെങ്കില്‍ 13 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിനാണത് അന്ത്യം കുറിക്കുക. അങ്ങിനെ വന്നാല്‍ ചട്ടപ്രകാരം മുന്‍ വൈസ് പ്രസിഡന്‍റും നിലവില്‍ ആക്ടിങ് പ്രസിഡന്‍റുമായ മൈക്കല്‍ ടിമറാകും പ്രസിഡന്റ്.

സസ്പെന്‍ഷനിലായ ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസഫിനെതിരായ ഇംപീച്ച്മെന്‍റ് നടപടികള്‍ അന്തിമ ഘട്ടത്തില്‍. നാളെ സെനറ്റിന്റെ വിചാരണ ആരംഭിക്കും. ഇതിന്റെ തുടര്‍ച്ചയായി ‌ആഗസ്റ്റ് 30നാണ് വോട്ടെടുപ്പ്. ഫലം ദില്‍മക്കെതിരാവുമെന്നാണ് വിലയിരുത്തല്‍. അഴിമതിയാരോപണത്തിലാണ് ദില്‍മ റൂസെഫ് ഇംപീച്ച്മെന്റ് നേരിടുന്നത്.

ദില്‍മക്കെതിരാണ് വോട്ടെടുപ്പ് ഫലമെങ്കില്‍ 13 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിനാണത് അന്ത്യം കുറിക്കുക. അങ്ങിനെ വന്നാല്‍ ചട്ടപ്രകാരം മുന്‍ വൈസ് പ്രസിഡന്‍റും നിലവില്‍ ആക്ടിങ് പ്രസിഡന്‍റുമായ മൈക്കല്‍ ടിമറാകും പ്രസിഡന്റ്.

2018ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ടിമര്‍ തുടരും. നടപടികള്‍ തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ദില്‍മ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തിന് കൊതിക്കുന്ന ടിമറും സംഘവും ഇതിന് പിന്നിലുണ്ടെന്നാണ് ദില്‍മയുടെ വാദം.

ആരോപണങ്ങള്‍ വിചാരണക്കിടെ ശക്തമായി തള്ളുമെന്നും അവര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോബാസ് കമ്പനിയില്‍ അഴിമതി നടത്തിയെന്നാണ് ദില്‍മക്കെതിരായ ആരോപണം. സമാന ആരോപണം നേരിടുന്ന മൈക്കല്‍ ടിമറിനെതിരെയും ജനവികാരം ശക്തമാണ്.

Similar Posts