International Old
കല്യാണ ഫോട്ടോയല്ല, മുങ്ങിത്താഴുന്ന കുരുന്നിന്റെ ജീവനായിരുന്നു ആ നവവരന് വലുത്കല്യാണ ഫോട്ടോയല്ല, മുങ്ങിത്താഴുന്ന കുരുന്നിന്റെ ജീവനായിരുന്നു ആ നവവരന് വലുത്
International Old

കല്യാണ ഫോട്ടോയല്ല, മുങ്ങിത്താഴുന്ന കുരുന്നിന്റെ ജീവനായിരുന്നു ആ നവവരന് വലുത്

Jaisy
|
17 May 2018 5:46 AM GMT

പ്രണയചിത്രങ്ങള്‍ എടുക്കുന്നതിന് വേണ്ടിയാണ് ക്ലെന്റനും ബ്രിട്ട്നിയും ഒന്റാരിയോയിലെ കേംബ്രിഡ്ജിലുള്ള പാര്‍ക്കിലെ പാലത്തിനു സമീപം എത്തിയത്

വിവാഹ മുഹൂര്‍ത്തങ്ങള്‍ ഏറ്റവും മനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുക. പ്രത്യകിച്ച് ഫോട്ടോയുടെ കാര്യത്തില്‍. വ്യത്യസ്തമായ ഫോട്ടോഷൂട്ടിനായി കാടും മലയും കുന്നുമൊക്കെ കയറാന്‍ നവദമ്പതികള്‍ക്ക് യാതൊരു മടിയുണ്ടാവില്ല. കാനഡയിലെ ഒന്റാരിയോയിലുള്ള ക്ലെന്റനും ബ്രിട്ട്നി കുക്കിനും അങ്ങിനെ തന്നെയായിരുന്നു. പക്ഷേ ഫോട്ടോഷൂട്ടിനിടയില്‍ സംഭവിച്ച കാര്യമാണ് ഇവരുടെ വിവാഹത്തെ കൂടുതല്‍ മനോഹരമാക്കിയത്. ഫോട്ടോ എടുക്കുന്നതിനിടയില്‍ ഒരു കുരുന്നു ജീവന്‍ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് വരന്‍ ക്ലെന്റന്‍, ഇതുപോലെ കാരുണ്യവാനായ ഒരു ഭര്‍ത്താവിനെ ലഭിച്ച സംതൃപ്തിയില്‍ വധു ബ്രിട്ട്നിയും.

പ്രണയചിത്രങ്ങള്‍ എടുക്കുന്നതിന് വേണ്ടിയാണ് ക്ലെന്റനും ബ്രിട്ട്നിയും ഒന്റാരിയോയിലെ കേംബ്രിഡ്ജിലുള്ള പാര്‍ക്കിലെ പാലത്തിനു സമീപം എത്തിയത്. ഈ സമയത്താണ് തൊട്ടടുത്തുള്ള നദിയില്‍ ഒരു കുഞ്ഞ് മുങ്ങിത്താഴുന്നത് ബ്രിട്ട്നിയുടെ ശ്രദ്ധയില്‍ പെട്ടത്. ബ്രിട്ട്നിയുടെ നിലവിളി കേട്ട ക്ലെന്റന്‍ പിന്നെ ഒന്നും ചിന്തിച്ചില്ല. കോട്ടും സ്യൂട്ടുമണിഞ്ഞ് വെള്ളത്തിലേക്ക് എടുത്തുചാടി കുരുന്നിനെ രക്ഷിച്ചു. വിവാഹത്തിന്റെ ചിത്രങ്ങളെടുക്കാന്‍ വന്ന ഫോട്ടോഗ്രാഫര്‍ ഡാരന്‍ ഹട്ട് നവവരന്റെ രക്ഷാ പ്രവര്‍ത്തനം ഒട്ടും ചോര്‍ത്താതെ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. അവന്റെ മുഖം മുഴുവനായും വെള്ളത്തിനടിയിലായിരുന്നു, രക്ഷപ്പെടാന്‍ അവന്‍ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു ക്ലെന്റന്‍ പറഞ്ഞു.

കൂട്ടുകാരിലൊരാള്‍ ആണ് കുട്ടിയെ നദിയിലേക്ക് തള്ളിയിട്ടത്. ക്ലെന്റന്റെ വീരോചിതമായ പ്രവൃത്തി മൂലം കുട്ടി രക്ഷപ്പെടുകയായിരുന്നു. ഫോട്ടോഷൂട്ട് കുളമായെങ്കിലും തന്റെ ഭര്‍ത്താവിന്റെ പ്രവൃത്തിയില്‍ അതീവ സന്തുഷ്ടയാണ് ഭാര്യ. തന്റെ സെലക്ഷന്‍ മോശമായിട്ടില്ലെന്നാണ് ബ്രിട്ട്നിയുടെ കമന്റ്. ഫോട്ടോഗ്രാഫര്‍ ഡാരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായിട്ടുണ്ട്.

Similar Posts