International Old
ഉത്തര-ദക്ഷിണകൊറിയ പ്രശ്നങ്ങള്‍ ഉഭയകക്ഷിചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തീരുമാനംഉത്തര-ദക്ഷിണകൊറിയ പ്രശ്നങ്ങള്‍ ഉഭയകക്ഷിചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തീരുമാനം
International Old

ഉത്തര-ദക്ഷിണകൊറിയ പ്രശ്നങ്ങള്‍ ഉഭയകക്ഷിചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തീരുമാനം

Jaisy
|
17 May 2018 5:07 PM GMT

ഈ വര്‍ഷം ‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീത ഒളിമ്പിക്സിലേക്ക് ടീമിനെ അയക്കുമെന്ന് ഉത്തരകൊറിയയും അറിയിച്ചു

ഉത്തരകൊറിയയും ദക്ഷിണകൊറിയയും തമ്മിലുള്ള പ്രശന്ങ്ങള്‍ ഉഭയകക്ഷിചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തീരുമാനം . ഈ വര്‍ഷം ‍ ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീത ഒളിമ്പിക്സിലേക്ക് ടീമിനെ അയക്കുമെന്ന് ഉത്തരകൊറിയയും അറിയിച്ചു. രണ്ടു വര്‍ഷത്തിനിടെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന ആദ്യ ഉന്നതതലയോഗത്തിലായിരുന്നു നിര്‍ണായക തീരുമാനങ്ങള്‍.

സൈനിക മുക്ത അതിര്‍ത്തി മേലയായ പാന്‍മുഞ്ചോമില്‍ വെച്ചാണ് ഇരുരാഷ്ട്രങ്ങളിലെയും പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയ്ക്കും കിങ് ജോങ് ഉന്നിനും തത്സമയം കാണാന്‍ അവസരമൊരുക്കിയായിരുന്നു ചര്‍ച്ച. . വിഭജനാനന്തം മേഖലയില്‍ ഉടലെടുത്ത പ്രശനങ്ങള്‍ തുടര്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഫെബ്രുവരിയില്‍ ദക്ഷിണകൊറിയ ആതിഥ്യമരുളുന്ന ശൈത്യകാല ഒളിമ്പിക്സില്‍ പങ്കെടുക്കുമെന്ന് നോര്‍ത്ത് കൊറിയ അറിയിച്ചു. അത്‌ലറ്റുകളും ഒഫീഷ്യലുകളും, കലാകാരന്മാരും സന്ദര്‍ശകരുമടങ്ങുന്ന സംഘത്തെയാണ് അയക്കുന്നത്. ആണവ പരീക്ഷണമുള്‍പ്പെടെ നടത്തി നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന നടപടികള്‍ അവസാനിപ്പാക്കാന്‍ ദക്ഷിണ കൊറിയ ഉത്തരകൊറിയയോട് ആവശ്യപ്പെട്ടിട്ടുണ. അമേരിക്കയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരീക്ഷണങ്ങളെന്നും ഉത്തരകൊറിയന്‍ പ്രതിനിധി അറിയിച്ചു. വിഭജനാന്തരം ബദ്ധവൈരികളയ ഇരുകൊറിയകള്‍ക്കുമിടയില്‍ മഞ്ഞുരുക്കുന്നുവെന്നതിന്റ സൂചനയാണ് 11 മണിക്കൂര്‍ നീണ്ട ഉന്നതലയോഗം നല്‍കുന്നത്.

Similar Posts