International Old
63ാം വിവാഹ വാര്‍ഷികം ഫോട്ടോഷൂട്ടിലൂടെ ആഘോഷിച്ച് ഒരു മുത്തശ്ശനും മുത്തശ്ശിയും63ാം വിവാഹ വാര്‍ഷികം ഫോട്ടോഷൂട്ടിലൂടെ ആഘോഷിച്ച് ഒരു മുത്തശ്ശനും മുത്തശ്ശിയും
International Old

63ാം വിവാഹ വാര്‍ഷികം ഫോട്ടോഷൂട്ടിലൂടെ ആഘോഷിച്ച് ഒരു മുത്തശ്ശനും മുത്തശ്ശിയും

Jaisy
|
18 May 2018 3:08 AM GMT

2014ല്‍ എടുത്ത ഫോട്ടോ ഈയിടെയാണ് നെല്‍സണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്

വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ നിസാര കാരണത്തിന്റെ പേരില്‍ വിവാഹമോചനം നേടുന്ന ദമ്പതിമാര്‍ക്ക് മുന്നില്‍ ഇവര്‍ ഒരു മാതൃകയാണ്. ഇണക്കവും പിണക്കവും നിറഞ്ഞ ദാമ്പത്യത്തിന്റെ നീണ്ട 63 വര്‍ഷങ്ങള്‍. കേരളത്തില്‍ ഈ ഒരു കാലയളവ് അത്ര അതിശയോക്തിയല്ലെങ്കിലും പാശ്ചാത്യ നാടുകള്‍ക്ക് ഒരു അതിശയമാണ്. ദമ്പതികളായ ജോയും വാന്‍ഡ ജോണ്‍സണും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചതും വ്യത്യസ്തമായിട്ടായിരുന്നു. ഒരു വമ്പന്‍ ഫോട്ടോഷൂട്ടൊക്കെ സംഘടിപ്പിച്ചാണ് അവര്‍ ആഘോഷങ്ങള്‍ ഗംഭീരമാക്കിയത്. ഇതിനൊക്കെ ചുക്കാന്‍ പിടിച്ചതാകട്ടെ കൊച്ചുമകന്‍ ഷാലന്‍ നെല്‍സണും. 2014ല്‍ എടുത്ത ഫോട്ടോ ഈയിടെയാണ് നെല്‍സണ്‍ ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തത്.

നവദമ്പതികളെപ്പോലെ പുത്തന്‍ കുപ്പായവും പൂച്ചെണ്ടുമൊക്കെ പിടിച്ച് പഴയ പ്രണയം ഒട്ടും ചോര്‍ന്നു പോകാതെയാണ് ദമ്പതികള്‍ ഫോട്ടോക്ക് പോസ് ചെയ്തത്. ഐവറി കളറിലുള്ള ഗൌണായിരുന്നു 83കാരിയായ വാന്‍ഡയുടെ വേഷം. കറുത്ത നിറത്തിലുള്ള സ്യൂട്ട് ധരിച്ച് സ്റ്റൈല്‍ ഒട്ടും കുറയ്ക്കാതെ 86കാരനായ ജോയും.

സ്കൂള്‍ കാലം തൊട്ടെ പ്രണയത്തിലായിരുന്നു ജോയും വാന്‍ഡയും.


ആഘോഷ സമയത്ത് ഇരുവരോടും പരസ്പരം കത്തെഴുതി കൈമാറാനും ഉറക്കെ വായിക്കാനും നെല്‍സണ്‍ പറഞ്ഞിരുന്നു.

Similar Posts