International Old
International Old

മൂസിലിന് വേണ്ടിയുള്ള പോരാട്ടം അന്തിമഘട്ടത്തില്‍

Ubaid
|
18 May 2018 12:53 PM GMT

കുര്‍ദ് പെഷമെര്‍ഗ സൈന്യത്തിന്റെ ആവശ്യപ്രകാരമാണ് ബാഷിക പിടിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ പങ്കാളിയായതെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനലി യില്‍ഡ്രിം അറിയിച്ചു.

ഐഎസിന്റെ പൂര്‍ണ പതനം പ്രഖ്യാപിച്ചുകൊണ്ട് മൂസില്‍ പിടിച്ചെടക്കാനുള്ള ഇറാഖി സേനയുടെ ആക്രമണം തുടരുന്നു. മൂസിലിനടത്തുള്ള ബാഷിക് കുര്‍ദ് പെഷമെര്‍ഗ സേന പിടിച്ചെടുത്തു. തുര്‍ക്കി സൈന്യവും ബാഷിക പിടിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ പങ്കാളിയായതായി തുര്‍ക്കി പ്രധാനമന്ത്രി ബിനലി യില്‍ദിറിം അറിയിച്ചു

കുര്‍ദ് പെഷമെര്‍ഗ സൈന്യത്തിന്റെ ആവശ്യപ്രകാരമാണ് ബാഷിക പിടിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ പങ്കാളിയായതെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിനലി യില്‍ഡ്രിം അറിയിച്ചു. 500 സൈനികരെയാണ് ബാഷികയില്‍ തുര്‍ക്കി വിന്യസിച്ചിരുന്നത്.ഐഎസിനെതിരായ പോരാട്ടത്തില്‍ തുര്‍ക്കിയുടെ പിന്തുണ ആവശ്യമില്ലെന്ന് ഇറാക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രഖ്യാപിച്ചിരുന്നു. ഇത് മറികടന്നാണ് തുര്‍ക്കി ഇറാഖിലെ ഐഎസിനെതാരായ ആക്രമണത്തില്‍ പങ്കുചേര്‍ന്നത്. ബാഷികയില്‍ നിന്നും ഐഎസിനെ പൂര്‍ണമായും തുടച്ചു നീക്കിയതായി പെഷമെര്‍ഗ സേന അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് യു.എസ് പിന്തുണയോടെ ഇറാഖി സേന ഐഎസിനെതിരായ പോരാട്ടം ശക്തമാക്കിയത്. കിര്‍കുക് ഉള്‍പ്പെടെ 50 ഓളം ഐഎസ് നിയന്ത്രണ കേന്ദ്രങ്ങള്‍ പിടിച്ചെടുത്തതായി ഇറആഖി സേന അറിയിച്ചു. തിങ്കളാഴ്ച മുതല്‍ മൂസിലിലെ ഐ.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്ട്ടറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഇറാഖ് പ്രധാനനന്ത്രി ഹൈദര്‍ അല്‍ അബാദി അറിയിച്ചു.

Similar Posts