ടാറ്റൂ അടിച്ച് ഗിന്നസില്‍ കയറിയ ദമ്പതികള്‍
|ഫ്ലോറിഡ സ്വദേശിയായ ക്ലാരറ്റ് അറിയപ്പെടുന്ന എഴുത്തുകാരിയും പെഴ്സണല്‍ പരിശീലകയുമാണ്
ശരീരഭാഗങ്ങളില്‍ ടാറ്റൂ അടിക്കുന്നത് ചിലര്‍ക്ക് ഒരു ഫാഷനാണെങ്കില്‍ 67കാരിയായ ക്ലാരറ്റ് ഗുട്ടന്‍ബര്‍ഗിനും ഭര്‍ത്താവിനും അതൊരു ശീലമാണ്. ആ ശീലം പിന്തുടര്‍ന്ന് ശരീരം മുഴുവനും ടാറ്റു അടിച്ചിരിക്കുകയാണ് ഈ ദമ്പതികള്‍. എന്തായാലും ടാറ്റു അടിക്കല്‍ വെറുതെയായില്ല, ഇതുകൊണ്ട് ഗിന്നസ് റെക്കോഡ് വീട്ടിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ക്ക് സാധിച്ചു.
ഫ്ലോറിഡ സ്വദേശിയായ ക്ലാരറ്റ് അറിയപ്പെടുന്ന എഴുത്തുകാരിയും പെഴ്സണല്‍ പരിശീലകയുമാണ്. ക്ലാരറ്റിന്റെ ശരീരത്തില്‍ 91.5 ശതമാനവും ടാറ്റു കൊണ്ടുള്ള അലങ്കാരങ്ങളാണ്. മുഖം മാത്രമാണ് ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്. ക്ലാരറ്റിന്റെ ഭര്‍ത്താവ് ചാള്‍സ് ഹെല്‍മേക്കും ഗിന്നസ് റെക്കോഡിനുടമയാണ്. ഏറ്റവും കൂടുതല്‍ ടാറ്റു പതിച്ച മുതിര്‍ന്നയാളെന്ന റെക്കോഡാണ് ചാള്‍സിനുള്ളത്. 75കാരനായ ചാള്‍സ് ഒരു ഡിഫന്‍സ് പരിശീലകനായിരുന്നു. 1959ല്‍ യുഎസ് ആര്‍മിയില്‍ ആയിരുന്നപ്പോഴാണ് ഹെല്‍മേക്ക് ശരീരത്തില്‍ ആദ്യമായി ടാറ്റൂ പതിച്ചത്. ഇന്ന് ചാള്‍സിന്റെ ശരീരത്തിലെ 93.75 ശതമാനവും ടാറ്റൂ പതിച്ചിട്ടുണ്ട്.