മുസ്ലിമായതിന്റെ പേരില്‍ മര്‍ദനം; ഏഴു വയസുകാരനും കുടുംബവും അമേരിക്ക വിടുന്നു
|ട്രംപിന്റെ പ്രചരണവും വിദ്വേഷ പ്രസംഗവും ശക്തിപ്രാപിച്ചതോടെ അമേരിക്കയില്‍ വംശീയാക്രമണങ്ങള്‍ കൂടി വരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലം നിലനില്‍ക്കേ കഴിഞ്ഞ ദിവസം മുസ്ലിമായതിന്റെ പേരില്‍ അബ്ദുല്‍ അസീസ് എന്ന ഏഴു വയസുകാരന് സഹപാഠികളില്‍ നിന്നു ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നു
മുസ്ലിംകളില്ലാത്ത അമേരിക്ക സ്വപ്നം കാണുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ നാടിനോട് മനംമടുത്ത് ഒരു ഏഴു വയസുകാരനും കുടുംബവും യുഎസ് വിടുന്നു. ട്രംപിന്റെ പ്രചരണവും വിദ്വേഷ പ്രസംഗവും ശക്തിപ്രാപിച്ചതോടെ അമേരിക്കയില്‍ വംശീയാക്രമണങ്ങള്‍ കൂടി വരുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലം നിലനില്‍ക്കേ കഴിഞ്ഞ ദിവസം മുസ്ലിമായതിന്റെ പേരില്‍ അബ്ദുല്‍ അസീസ് എന്ന ഏഴു വയസുകാരന് സഹപാഠികളില്‍ നിന്നു ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നു. സ്കൂളില്‍ നിന്ന് വീട്ടിലേക്കു വരുന്നതിനിടെ ബസില്‍വെച്ച് പാക് വംശജനായ അസീസിനെ തള്ളി താഴെയിടുകയും അഞ്ചു സഹപാഠികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മുസ്ലിമാണെന്നും പാകിസ്താനിയാണെന്നും പറഞ്ഞായിരുന്നു വഴിയിലുടനീളം ക്രൂരമര്‍ദനം. വടക്കന്‍ കരോലൈനയിലെ എലമെന്ററി സ്കൂളില്‍ വിദ്യാര്‍ഥികളാണ് ഇവര്‍. ഈ സംഭവത്തോടെയാണ് അസീസിന്റെ കുടുംബം അമേരിക്ക വിടാന്‍ തീരുമാനിച്ചത്. സിലിക്കണ്‍ വാലിയിലെ സോഫ്റ്റ്വെയര് കമ്പനിയില്‍ ചീഫ് ടെക്നോളജി ഓഫിസറായി ജോലിചെയ്തുവരുകയായിരുന്നു അസീസിന്റെ പിതാവ് ഉസ്മാനി. അമേരിക്ക ഒരുപാട് മാറിപ്പോയെന്നും നിലവിലെ സാഹചര്യം ആശാവഹമല്ലെന്നും അദ്ദേഹം പറഞ്ഞു.