International Old
ഹിലരിക്കെതിരെ ഉടന്‍ അന്വേഷണമില്ലെന്ന് എഫ്ബിഐഹിലരിക്കെതിരെ ഉടന്‍ അന്വേഷണമില്ലെന്ന് എഫ്ബിഐ
International Old

ഹിലരിക്കെതിരെ ഉടന്‍ അന്വേഷണമില്ലെന്ന് എഫ്ബിഐ

Alwyn K Jose
|
19 May 2018 2:49 AM GMT

ഹിലരി ക്ലിന്റനെതിരായ ഇ മെയില്‍ കേസ് അന്വേഷണം ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചതായി എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമെ.

ഹിലരി ക്ലിന്റനെതിരായ ഇ മെയില്‍ കേസ് അന്വേഷണം ഇപ്പോള്‍ വേണ്ടെന്ന് തീരുമാനിച്ചതായി എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമെ. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള എഫ്ബിഐ നീക്കം രാഷ്ട്രീയപരമാണെന്ന് കരുതിയേക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് തീരുമാനം. കേസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ഹിലരി ആവശ്യപ്പെട്ടിരുന്നു.

ഹിലരിയുടേതെന്ന് കരുതുന്ന ഇ-മെയിലുകള്‍ അവരുടെ സഹായി ഹുമ അബൈദിന്റെ മുന്‍ ഭര്‍ത്താവിന്റെ സെര്‍വറുകളില്‍ കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം നടത്താനാണ് യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇക്കാര്യം എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമെ യുഎസ് കോണ്‍ഗ്രസിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയുള്ള അന്വേഷണ നീക്കം രാഷ്ട്രീയമാണെന്ന് കരുതാനിടയുണ്ടെന്ന് രാജ്യത്തെ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് എഫ് ബി ഐയെ അറിയിച്ചു. ഇതോടെയാണ് കേസ് അന്വേഷണം തല്‍ക്കാലത്തേക്ക് ഒഴിവാക്കാന്‍ എഫ് ബി ഐ തീരുമാനിച്ചത്. കേസിപ്പോള്‍ അവഗണിച്ചതായി എഫ് ബി ഐ ഡയറക്ടര്‍ പറഞ്ഞു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ഹിലരി. ഇമെയില്‍ ചോര്‍ച്ചയായിരുന്നു എതിരാളിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊനാള്‍ഡ് ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് കാമ്പയിന്‍ വിഷയവും. എഫ് ബി ഐയുടെ പുതിയ തീരുമാനം ഹിലരിക്ക് നിലവിലെ സാഹചര്യത്തില്‍ വന്‍ ആശ്വാസമാകും.

Similar Posts