സര്‍വ്വെ ഫലങ്ങള്‍ ഹിലരിക്കൊപ്പം
|ഹിലരിക്ക് രണ്ട് മുതല്‍ ഏഴ് വരെ പോയന്‍റിനന്‍റെ ലീഡ് ലഭിക്കുമെന്നാണ് പ്രവചനം.
അമേരിക്കന്‍ പ്രസിഡന്‍റായി ഹിലരി ക്ലിന്‍റണ്‍ വരുമെന്നാണ് ഭൂരിപക്ഷം സര്‍വേ ഫലങ്ങളും പറയുന്നത്. ഹിലരിക്ക് രണ്ട് മുതല്‍ ഏഴ് വരെ പോയന്റിന്റെ ലീഡ് ലഭിക്കുമെന്നാണ് പ്രവചനം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന സ്വിങ് സ്റ്റേറ്റുകളിലാണ് ഇരു സ്ഥാനാര്‍ഥികളും അവസാന ദിനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
508 അംഗ ഇലക്ട്രല്‍ കോളജില്‍ 303 വോട്ടുകള്‍ നേടി ഹിലരി ട്രംപിനെ തോല്‍പ്പിക്കുമെന്നാണ് റോയിട്ടേഴ്സും ഇപ്സോസും നടത്തിയ അവസാന ഘട്ട സര്‍വേ ഫലങ്ങള്‍ പറയുന്നത്. 235 ഇലക്ട്രല്‍സിനെയാവും ട്രംപിന് ലഭിക്കുക. 275 ഇല്ക്ട്രല്‍ കോളജ് അംഗങ്ങളുടെ പിന്തുണ ഹിലരിക്ക് ഉറപ്പായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. 215 പേരുടെ പിന്തുണ ഉറപ്പാക്കാനേ ട്രംപിന് സാധിച്ചുള്ളൂ. വാഷിങ്ടണ്‍ പോസ്റ്റും എബിസി ന്യൂസും നടത്തിയ സര്‍വേയില്‍ ഹിലരിക്ക് 47 പോയന്‍റും ട്രംപിന് 43 പോയന്‍റും ലഭിച്ചു. ബിബിസി ന്യൂസ് ഹിലരി ക്ലിന്‍ണ് 48 ശതമാനം വിജയവും ട്രംപിന് 44 ശതമാനവും ആണ് പ്രവചിക്കുന്നത്. ട്രംപ് വിജയിക്കുമെന്ന് പ്രവചിക്കുന്ന വരും ഉണ്ട്.
ഐബിഡി - ടിഐപിപി സര്‍വേയും എല്‍ എ ടൈസ് - യുഎസ് സി സര്‍വേയും ട്രംപിനൊപ്പമാണ്. കനത്ത പോരാട്ടം നടക്കുന്ന സ്വിങ് സ്റ്റേറ്റുകളിലാണ് അവസാന ദിവസം ഇരു സ്ഥാനാര്‍ഥികളും ശ്രദ്ധകേന്ദ്രീകരിച്ചത്. നവാദ , ഫിലാഡല്‍ഫിയ, നോര്‍ത്ത് കരോലൈന, ഫ്ലോറിഡ എന്നിവിടങ്ങളിലായിരുന്നു ഹിലരിയുടെ പ്രചാരണം. മിഷിഗണിലും ന്യൂഹാംപ്ഷെയറിലും ഒബാമ നേരിട്ടെത്തി.
പെന്‍സില്‍വാനിയ, നോര്‍ത്ത കരോലൈന , ഫ്ലോറിഡ എന്നിവിടങ്ങളിലായിരുന്നു ട്രംപിന്റെ പ്രചാരണം. ഡെമോക്രാറ്റുകളുടെ ഉറച്ച സ്റ്റേറ്റ് ആയിരുന്ന മിഷിഗണിലും പെന്‍സില്‍ വാനിയയിലും കടുത്ത മത്സരമാണ് നടക്കുന്നത്.