International Old
ഇസ്രയേലിനെതിരെയായ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഐക്യരാഷ്ട്രസഭ സമ്മര്‍ദം ചെലുത്തിയെന്ന് യു.എന്‍ പ്രതിനിധിഇസ്രയേലിനെതിരെയായ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഐക്യരാഷ്ട്രസഭ സമ്മര്‍ദം ചെലുത്തിയെന്ന് യു.എന്‍ പ്രതിനിധി
International Old

ഇസ്രയേലിനെതിരെയായ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഐക്യരാഷ്ട്രസഭ സമ്മര്‍ദം ചെലുത്തിയെന്ന് യു.എന്‍ പ്രതിനിധി

Ubaid
|
19 May 2018 11:52 AM GMT

18 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഫലസ്തീന് ജനതക്ക് നേരെ ഇസ്രയേല്‍ നടത്തിയ വര്‍ണവിവേചനം തുറന്ന് കാട്ടുന്നു

ഫലസ്തീന്‍ വംശജര്‍ക്ക് നേരെ ഇസ്രയേല്‍‌ നടത്തിയ വര്‍ണവിവേചനം പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഐക്യരാഷട്രസഭ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തലുമായി യു.എന്‍ പ്രതിനിധി റിമ ഖലാഫ്. ഇതില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്രസഭ സാമ്പത്തിക - സാമൂഹിക കമ്മീഷന്‍ പശ്ചിമേഷ്യന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്ഥാനം റിമ രാജിവെച്ചു. റിപ്പോര്‍ട്ട് കമ്മീഷന്റെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു. ഐക്യരാഷ്ട്രസഭ സാന്പത്തിക - സാമൂഹിക കമ്മീഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് ഇസ്രയേലിനെതിരെയുള്ളത്.

18 അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഫലസ്തീന് ജനതക്ക് നേരെ ഇസ്രയേല്‍ നടത്തിയ വര്‍ണവിവേചനം തുറന്ന് കാട്ടുന്നു. കമ്മീഷന്‍ അണ്ടര്‍ സെക്രട്ടറി ജനറലായ റിമ ഖലാഫ് ബുധനാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഫലസ്തീനിലേയും ലെബനനിലേയും ജനങ്ങളോട് ഇസ്രായേല്‍ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും റിമ ആരോപിക്കുന്നു. എന്നാല്‍ ഇസ്രായേലിനെതിരായ പരാമര്‍ശം കുപ്രചാരണത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് ഇസ്രായേല്‍ യുഎന്‍ അംബാസിഡര്‍ ഡാനി ഡെനോണ്‍ രംഗത്തെത്തി. ഇസ്രായേലിന്റെ സമ്മര്‍ദത്തിന് യു.എന്‍ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടേറിസ് വഴങ്ങിയെന്ന് ഗുരുതര ആരോപണവും റിമ ഉന്നയിക്കുന്നുണ്ട്.

റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഗുട്ടേറിസ് തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെന്നും അതേ തുടര്‍ന്നാണ് ഇപ്പോള്‍ രാജിവെക്കുന്നതെന്നും അവര്‍ പറഞ്ഞു. റിമയുടെ രാജി സ്വീകരിക്കുന്നതായി ഗുട്ടേറിസ് അറിയിച്ചു. റിപ്പോര്‍ട്ട് എഴുത്തുകാരിയുടെ വ്യക്തിപരമായ നിരീക്ഷമാണെന്നാണ് ഗുട്ടേറിസിന്റെ പ്രതികരണം. വിവാദമായതോട കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് നീക്കി.

Similar Posts