അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഐഎസിന് എതിരായ പോരാട്ടത്തിനൊരുങ്ങി പാകിസ്താന്‍
|രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇതിനായി പ്രത്യേക സൈനിക ഓപ്പറേഷന്‍ നടത്തുമെന്ന് പാക് സൈനിക വക്താവ് പറഞ്ഞു
അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഐഎസിന് എതിരായ പോരാട്ടത്തിനൊരുങ്ങുകയാണ് പാകിസ്താന്‍. രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇതിനായി പ്രത്യേക സൈനിക ഓപ്പറേഷന്‍ നടത്തുമെന്ന് പാക് സൈനിക വക്താവ് പറഞ്ഞു. ഖൈബര്‍ 4 എന്നാണ് ഈ ദൌത്യത്തിന് പേര് നല്‍കിയിരിക്കുന്നത്.
വടക്ക് പടിഞ്ഞാറന്‍ പാകിസ്താന്റെ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രമേഖലകളിലാണ് സൈനിക നടപടിക്ക് പദ്ധതിയിടുന്നത്. ഖൈബര്‍ മേഖലയിലെ രാജ്ഗല്‍ താഴ്വരയിലാകും സൈന്യം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഖൈബര്‍ 4 എന്ന പേരിലുള്ള ദൌത്യത്തിന് വ്യോമസേന നേതൃത്വം നല്‍കും. അഫ്ഗാന്‍ വഴിയുള്ള ഐഎസിന്റെ സ്വാധീനം കുറക്കുകയാണ് പാകിസ്താന്റെ ലക്ഷ്യം.
ഇതിനായ പാക് - അഫ്ഗാന്‍ അതിര്‍ത്തിയിലെ 2600 കിലോമീറ്റര്‍ പ്രദേശത്ത് സുരക്ഷാ വേലി നിര്‍മിക്കും. സുരക്ഷാ വേലിയുടെ നിര്‍മാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്ന് പാക് സൈനിക വകത്വാ ലെഫ് .ജന ആസിഫ് ഗഫൂര്‍ പറഞ്ഞു. ഐഎസ് ഉള്‍പ്പെടെയുള്ള പല ഭീകര സംഘടനകളും അഫ്ഗാന്‍ അതിര്‍ത്തിയില്‍ സുരക്ഷിതരാണെന്ന് പാക് സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പാകിസ്താനില്‍ നടന്ന ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു . കഴിഞ്ഞ മാസം പാരചിനാറലുണ്ടായ ആക്രമണത്തില്‍ 75 പേര്‍ കൊല്ലപ്പെട്ടതാണ് ഇതില്‍ അവസാനത്തേത്. എന്നാല്‍ രാജ്യത്തിനകത്ത് ഐഎസിന്റെ സാന്നിധ്യം പാകിസ്താന്‍ നേരത്തെ നിഷേധിച്ചിരുന്നു.
അഫ്ഗാനിലെ ചിലയിടങ്ങളില്‍ ശക്തമായ ഐഎസിനെ പാകിസ്താനില്‍ വേരുറപ്പിക്കാന്‍ ഐഎസിനെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.