International Old
സൈനിക അട്ടിമറി: യു.എസ് പ്രതിനിധി സംഘം തുര്‍ക്കിയില്‍സൈനിക അട്ടിമറി: യു.എസ് പ്രതിനിധി സംഘം തുര്‍ക്കിയില്‍
International Old

സൈനിക അട്ടിമറി: യു.എസ് പ്രതിനിധി സംഘം തുര്‍ക്കിയില്‍

Ubaid
|
20 May 2018 1:18 AM GMT

യു.എസ് നിയമവകുപ്പിലെ മൂന്ന് ഉന്നതതല ഉദ്യോഗസ്ഥരും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിലെ ഉന്നതതല അംഗവുമാണ് ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയിലെത്തിയത്.

സൈനിക അട്ടിമറിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് യു.എസ് പ്രതിനിധി സംഘം തുര്‍ക്കിയിലെത്തി. അട്ടിമറിയുടെ ആസൂത്രകനെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലനെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച. തലസ്ഥാനമായ അങ്കാറയിലത്തെിയ സംഘം ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

യു.എസ് നിയമവകുപ്പിലെ മൂന്ന് ഉന്നതതല ഉദ്യോഗസ്ഥരും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റിലെ ഉന്നതതല അംഗവുമാണ് ചര്‍ച്ചകള്‍ക്കായി തുര്‍ക്കിയിലെത്തിയത്. ഇക്കാര്യം തുര്‍ക്കി സര്‍ക്കാര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. സൈന്യം, പൊലീസ്, ജുഡീഷ്യറി വകുപ്പുകളില്‍ നുഴഞ്ഞുകയറി രാജ്യത്തെ അട്ടിമറിക്കാന്‍ വര്‍ഷങ്ങളായി ഗുലന്‍ ശ്രമംനടത്തിയെന്നാണ് തുര്‍ക്കിയുടെ ആരോപണം.

ഇത് സംബന്ധിച്ച തന്ത്രപ്രധാന രേഖകള്‍ യു എസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ രേഖകള്‍ കൈമാറിയ ശേഷമേ പുറത്ത് വിടൂ. ചൊവ്വാഴ്ച രാവിലെയാണ് ചര്‍ച്ച തുടങ്ങിയത്. വര്‍ഷങ്ങളായി യു.എസില്‍ അഭയം തുടരുകയാണ് ഗുലന്‍. സൈനിക അട്ടിമറിക്കുശേഷം ഇദ്ദേഹത്തെ വിട്ടു കിട്ടണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു തുര്‍ക്കി. ആരോപണങ്ങളെല്ലാം ഗുലന്‍ നിഷേധിച്ചിരുന്നു.

Similar Posts