International Old
യൂറോപ്യന്‍ യൂണിയനുമായി യുഎസും കാനഡയും വ്യാപാരകരാറിന്; പ്രതിഷേധം ആളിക്കത്തുന്നുയൂറോപ്യന്‍ യൂണിയനുമായി യുഎസും കാനഡയും വ്യാപാരകരാറിന്; പ്രതിഷേധം ആളിക്കത്തുന്നു
International Old

യൂറോപ്യന്‍ യൂണിയനുമായി യുഎസും കാനഡയും വ്യാപാരകരാറിന്; പ്രതിഷേധം ആളിക്കത്തുന്നു

Alwyn
|
20 May 2018 5:31 PM GMT

അമേരിക്കയും കാനഡയുമായി യൂറോപ്യന്‍ യൂണിയന്‍ ഒപ്പുവെക്കാനൊരുങ്ങുന്ന വ്യാപാരകരാറുകള്‍ക്കെതിരെ വ്യാപകപ്രതിഷേധം.

അമേരിക്കയും കാനഡയുമായി യൂറോപ്യന്‍ യൂണിയന്‍ ഒപ്പുവെക്കാനൊരുങ്ങുന്ന വ്യാപാരകരാറുകള്‍ക്കെതിരെ വ്യാപകപ്രതിഷേധം. ജര്‍‌മനിയില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ആയിരകണക്കിനാളുകള്‍ പങ്കെടുത്തു. യൂറോപ്യന്‍ രാജ്യങ്ങളിലെ ജീവിതനിലവാരത്തെ മോശമായി ബാധിക്കുന്നതാണ് കരാറെന്നാണ് പ്രതിഷേധക്കാരുടെ വാദം.

അമേരിക്കയുമായി ഒപ്പുവെക്കാനൊരുങ്ങുന്ന ട്രാന്‍സ് അറ്റ്‍ലാന്‍റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ട്നര്‍ഷിപ്പ് കരാറിനെതിരെയും കാനഡയുമായി ഒപ്പുവെക്കാനൊരുങ്ങുന്ന കോമ്പ്രഹന്‍സിവ് ഇക്കണോമിക് ട്രേഡ് കരാറിനെതിരെയുമാണ് യൂറോപ്പില്‍ പ്രതിഷേധം വ്യാപകമായിരിക്കുന്നത്. ജര്‍മനിയായിരുന്നു പ്രതിഷേധത്തിന്‍റെ പ്രധാന കേന്ദ്രം. ജര്‍മന്‍ നഗരങ്ങളായ ബര്‍ലിന്‍, ഹാംബര്‍ഗ്, മ്യൂണിച്ച്, ഫ്രാങ്ക്ഫെര്‍ട്ട് എന്നിവിടങ്ങളിലാണ് ശക്തമായ പ്രതിഷേധമുണ്ടായത്. ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കുന്നതാണ് കരാറെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഭക്ഷ്യസുരക്ഷിതത്വം, തൊഴില്‍ സുരക്ഷിതത്വം, പരിസ്ഥിതി നയങ്ങള്‍ എന്നിവക്ക് കരാര്‍ തിരിച്ചടിയാകുമെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരുലക്ഷത്തിലേറെ പേര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുത്തുവെന്നാണ് കണക്കുകള്‍. ആസ്ട്രിയയുടേയും സ്വീഡന്‍റേയും വിവിധഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കുത്തക ഭീമന്‍മാര്‍ക്ക് വ്യാപാരരംഗത്ത് കൂടുതല്‍ ആധിപത്യം നല്‍കുന്നതാണ് ഇരു കരാറുകളുമെന്ന വിമര്‍ശം ഏറെ നാളായി ഉയര്‍ന്നിരുന്നു.

Similar Posts