International Old
മസ്ജിദുല്‍ അഖ്സയില്‍ ജൂതന്മാര്‍ക്കുള്ള പ്രവേശനം തടഞ്ഞുമസ്ജിദുല്‍ അഖ്സയില്‍ ജൂതന്മാര്‍ക്കുള്ള പ്രവേശനം തടഞ്ഞു
International Old

മസ്ജിദുല്‍ അഖ്സയില്‍ ജൂതന്മാര്‍ക്കുള്ള പ്രവേശനം തടഞ്ഞു

Ubaid
|
20 May 2018 9:25 PM GMT

റമദാനില്‍ മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായ മസ്ജിദുല്‍ അഖ്സയില്‍ പ്രവേശനം നിയന്ത്രിക്കുകയും ജൂതന്മാര്‍ക്ക് സന്ദര്‍ശനം അനുവദിക്കുകയും ചെയ്തത് പ്രതിഷേധത്തിന് കാരണമായിരുന്നു.

റമദാനിലെ അവസാനത്തെ ആഴ്ചയില്‍ മസ്ജിദുല്‍ അഖ്സയില്‍ ജൂതന്മാര്‍ക്കുള്ള പ്രവേശനം തടഞ്ഞു. മസ്ജിദുല്‍ അഖ്സയില്‍ ഫലസ്തീനികള്‍ക്ക് പ്രവേശനം നിയന്ത്രിക്കുകയും ജൂതന്മാര്‍ക്ക് സന്ദര്‍ശനം അനുവദിക്കുകയും ചെയ്തത് മൂലം ഇവിടെ സംഘര്‍ഷം പതിവായിരുന്നു.

റമദാനില്‍ മുസ്ലിംകളുടെ മൂന്നാമത്തെ വിശുദ്ധ കേന്ദ്രമായ മസ്ജിദുല്‍ അഖ്സയില്‍ പ്രവേശനം നിയന്ത്രിക്കുകയും ജൂതന്മാര്‍ക്ക് സന്ദര്‍ശനം അനുവദിക്കുകയും ചെയ്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മസ്ജിദുല്‍ അഖ്സ കോമ്പൌണ്ടില്‍ ഇസ്രയേല്‍ സൈനികരും ഫലസ്തീനകളും തമ്മില്‍ സംഘര്‍ഷവും പതിവായി. ഈ സാഹചര്യത്തിലാണ് റമദാനിലെ അവസാന ആഴ്ചയില്‍ മസ്ജിദിലേക്ക് ഇതര മതസ്ഥര്‍ക്ക് പ്രവേശം തടഞ്ഞത്. ഇസ്രയേല്‍ സൈനികരുടെ അക്രമത്തില്‍ പരിക്കേറ്റ 7 പേരെ‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പലസ്തീന്‍ റെഡ് ക്രസന്‍റ് അധികൃതര്‍ വ്യക്തമാക്കി.

സൈനികര്‍ ഫലസ്തീനികള്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയും ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ഇസ്രയേല്‍ അധിനിവേശം നടത്തിയ പ്രദേശത്താണ് അല്‍ അഖ്സ കോമ്പൌണ്ട് സ്ഥിതി ചെയ്യുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറമും മദീനയിലെ മസ്ജിദുല്‍ നബവിയും കഴിഞ്ഞാല്‍ ഇസ്ലാമിലെ മൂന്ന് വിശുദ്ധ കേന്ദ്രങ്ങളില്‍ അവസാനത്തെതാണ് മസ്ജിദുല്‍ അല്‍ അഖ്സ.

Similar Posts