International Old
തുര്‍ക്കി അട്ടിമറി ശ്രമം; 2745 ജഡ്ജിമാരെ പുറത്താക്കിതുര്‍ക്കി അട്ടിമറി ശ്രമം; 2745 ജഡ്ജിമാരെ പുറത്താക്കി
International Old

തുര്‍ക്കി അട്ടിമറി ശ്രമം; 2745 ജഡ്ജിമാരെ പുറത്താക്കി

Alwyn K Jose
|
20 May 2018 6:19 PM GMT

അട്ടിമറി നീക്കത്തിന് സഹായവും പിന്തുണയും നല്‍കിയതിനാണ് നടപടി. എത്ര പേര്‍ നേരിട്ടിടപെട്ടുവെന്നത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.

സൈനിക അട്ടിമറി ശ്രമം നടന്ന തുർക്കിയിൽ 2745 ജഡ്ജിമാരെ സസ്പെൻഡ് ചെയ്തു. അട്ടിമറി നീക്കത്തിന് സഹായവും പിന്തുണയും നല്‍കിയതിനാണ് നടപടി. എത്ര പേര്‍ നേരിട്ടിടപെട്ടുവെന്നത് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്.

541 ഫസ്റ്റ് ഇൻസ്റ്റന്‍സ് ജഡ്ജുമാരെയും 2204 കോടതി ജഡ്ജുമാരെയുമാണ് ജുഡീഷ്യൽ ബോർഡ് സസ്പെൻഡ് ചെയ്തത്. ഇതിനു പുറമെ അങ്കാറ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഓഫീസിലെ അഞ്ചംഗങ്ങളുടെ അംഗത്വം റദ്ദാക്കും. ദി സുപ്രീം ബോർഡ് ഓഫ് ജഡ്ജസ് ആൻഡ് പ്രോസിക്യൂട്ടേഴ്സിന്റേതാണ് തീരുമാനം. ഇതിൽ നാല് അംഗങ്ങൾ ഇപ്പോൾ റിമാൻഡിലാണ്. ഫെത്താഹുല്ലാ ഹാസി ടെറർ ഓർഗനൈസേഷൻ അഥവാ സ്റ്റേറ്റ് പാരലൽ സ്ട്രെക്ചറർ എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ള 48 സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളിപ്പോള്‍ ജയിലിലാണ്. കോർട്ട് അപ്പീൽ അംഗങ്ങളായ 11 പേര്‍ പൊലീസ് കസ്റ്റഡിയിലും. 140 കോർട്ട് അപ്പീൽ അംഗങ്ങൾ ഫെറ്റോ പി.ഡി.വൈയുമായി ബന്ധം പുലർത്തുന്നതായി തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍.

Similar Posts