തെക്കന്‍ സുഡാനിലെ ആഭ്യന്തര യുദ്ധം രാജ്യത്തെ കുഞ്ഞുങ്ങളെ പ്രതികൂലമായി ബാധിക്കുന്നു
|പ്രസിഡന്റ് സാല്വാ കിറും മുന്‍ വൈസ് പ്രസിഡന്റ്റൈക്ക് മാച്ചറും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആഭ്യന്തര യുദ്ധത്തിന് കാരണം.
തെക്കന്‍ സുഡാനിലെ ആഭ്യന്തര യുദ്ധം രാജ്യത്തെ കുഞ്ഞുങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ഐക്യരാഷ്ട്ര സഭ. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്ട്രിറ്റ ഫോര്‍ ആവശ്യപ്പെട്ടു.
2011ലാണ് തെക്കന്‍ സുഡാന്, സുഡാനില്‍ നിന്ന് സ്വാതന്ത്രം നേടിയത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷമായി രാജ്യത്ത് ആഭ്യന്തര യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് സാല്വ കിറും മുന്‍ വൈസ് പ്രസിഡന്റ് റൈക്ക് മാച്ചറും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ആഭ്യന്തര യുദ്ധത്തിന് കാരണം. ആഭ്യന്തര യുദ്ധം പട്ടിണിയിലേക്കും ദാരിദ്രത്തിലേക്കും നയിച്ച രാജ്യത്ത് കുഞ്ഞുങ്ങള്‍ മരണത്തിന്റെ വക്കിലാണെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്ട്രിറ്റ ഫോര്‍ പറഞ്ഞു.
തെക്കന്‍ സുഡാനിലെ നിരവധി പട്ടണങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഹെന്ട്രിറ്റ ഫോര്‍ രാജ്യത്തെ കുഞ്ഞുങ്ങള്‍ക്കിടയില്‍ പോഷകഹാര കുറവ് രൂക്ഷമാണെന്ന് വിലയിരുത്തി. യുദ്ധം കുടുംബത്തില്‍ നിന്ന് വേര്‍പ്പെടുത്തിയ ഇവര്‍ ചെറുസസ്യങ്ങള്‍ കഴിച്ചാണ് അതിജീവിക്കുന്നത്.
രാജ്യത്തെ ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ പതിനായിരം പേര് കെല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രധാന വരുമാന മാര്‍ഗ്ഗമായ എണ്ണ കയറ്റുമതി ഏതാണ്ട് നിലച്ച മട്ടാണ്. യുദ്ധം രാജ്യത്തെ കാര്‍ഷിക മേഖലയേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയില്‍ വെച്ച് വെടി നിര്‍ത്തല്‍ കരാറില്‍ ഒപ്പു വെച്ചിരുന്നു. പക്ഷേ ഇരു വിഭാഗവും കാരാര്‍ ലംഘിക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.