International Old
റൂസഫിനെ വിചാരണ ചെയ്യണമെന്ന് സെനറ്റ്റൂസഫിനെ വിചാരണ ചെയ്യണമെന്ന് സെനറ്റ്
International Old

റൂസഫിനെ വിചാരണ ചെയ്യണമെന്ന് സെനറ്റ്

admin
|
21 May 2018 7:20 PM GMT

ഇരുപത്തിയൊന്നംഗ സെനറ്റില്‍ 15 പേരാണ് ദില്‍മയുടെ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്തത്.

ബജറ്റില്‍ സാമ്പത്തിക തിരിമറി നടത്തിയെന്നാരോപണം നേരിടുന്ന ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൂസഫിനെ വിചാരണ ചെയ്യണമെന്ന് സെനറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇരുപത്തിയൊന്നംഗ സെനറ്റില്‍ 15 പേരാണ് ദില്‍മയുടെ ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്തത്.

സത്യസന്ധത തങ്ങളുടെ ധാര്‍മ്മിക ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സെനറ്റംഗങ്ങള്‍ ഇംപീച്ച്മെന്റിനെ അനുകൂലിച്ചത്.

എന്നാല്‍ റൂസഫിനെ പിന്തുണക്കുന്നവര്‍ ഇംപീച്ച്മെന്റ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെനറ്റില്‍ രംഗത്തുവന്നു. ആധുനിക ഭരണ അട്ടിമറിയാണ് ദില്‍മ റൂസഫിനെതിരെ ബ്രസീലില്‍ നടക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

1964ല്‍ പട്ടാള ഏകാധിപത്യം തുടങ്ങിയ അതേ കാര്യം തന്നെയാണ് ഇംപീച്ച്മെന്റിന് അനുകൂലമായി വോട്ട് ചെയ്തവരും ചെയ്തതതെന്നും അവര്‍ ആരോപിച്ചു.

മെയ് പതിനെട്ടിന് നടക്കുന്ന പ്ലീനറിയില്‍ പ്രതീക്ഷിച്ചപോലെ വിധി റൂസഫിന് എതിരാവുകയാണെങ്കില്‍ വൈസ് പ്രസിഡണ്ട് മൈക്കല്‍ ടമര്‍ ആക്ടിംഗ് പ്രസിഡണ്ടായി ചുമതലയേല്‍ക്കും. അതിനിടെ സെനറ്റ് നടപടിക്കെതിരെ ശക്തമായ വിമര്‍ശവുമായി ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൂസഫ് രംഗത്തത്തി. തനിക്കെതിരെ നടന്നത് അനീതിയാണെന്നാരോപിച്ച അവര്‍ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

സെനറ്റില്‍ ഇംപീച്ച്മെന്റിന് അനുകൂലമായി ഭൂരിപക്ഷം പേരും വോട്ട് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ തനിക്കെതിരെ നടക്കുന്ന അനീതിക്കെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് ദില്‍മ റൂസഫ് പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനമായ പെര്‍നംബുകൊയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.

Similar Posts