International Old
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്
International Old

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള നീക്കവുമായി ട്രംപ്

Jaisy
|
21 May 2018 8:22 AM GMT

ഇറക്കുമതിയുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ നാളായി തുടരുന്ന പോരിന് ആക്കം കൂട്ടുന്നതാണ് അമേരിക്കയുടെ പുതിയ നീക്കം

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് പതിനായിരം കോടി ഡോളറിന്റെ അധിക തീരുവ ചുമത്താനുള്ള നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നൂറിലധികം അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈന ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ചൈനക്കെതിരെ അമേരിക്കയുടെ നടപടി.

ഇറക്കുമതിയുടെ പേരില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏറെ നാളായി തുടരുന്ന പോരിന് ആക്കം കൂട്ടുന്നതാണ് അമേരിക്കയുടെ പുതിയ നീക്കം. 106 യു.​എ​സ്​ ഉ​ൽ​പന്നങ്ങള്‍ക്ക് ചൈന 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിന് തിരിച്ചടിയായാണ് യുഎസിന്റെ നടപടി. അമേരിക്കയുടെ ​ഭീ​ഷ​ണി​യൊ​ന്നും വി​ല​പ്പോ​കി​ല്ലെ​ന്നാണ്​ ചൈ​നയുടെ നിലപാട്. ഇരു രജ്യങ്ങളുപം തമ്മിലുള്ള ഇറക്കുമതിയിലെ പോര് ജനങ്ങളെയാണ് വല്കുന്നത്. നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടുകയും കാര്‍ഷിക മേഖലയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും തീരുവ വര്‍ധിപ്പിക്കല്‍. കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്ക് ചൈന 50000 കോടി ഡോളറിന്റെ ഇറക്കുമതിയാണ് നടത്തിയത്. ഇവക്കു മേല്‍ 10000 കോടി ഡോളറിന്റെ നികുതി ഏര്‍പ്പെടുത്തിയാല്‍ അമേരിക്കന്‍ വിപണിക്ക് തിരിച്ചടിയാകും.

Related Tags :
Similar Posts