ഐഎസിനെ പരാജയപ്പെടുത്താന്‍ ആരുമായും സഹകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്
|ഐഎസിനെതിരായ അമേരിക്കയുടെ ഇപ്പോഴത്തെ നടപടികള്‍ വ്യക്തമായ പദ്ധതികളില്ലാതെയാണെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു.
ഐഎസിനെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്ന ആരുമായും അമേരിക്ക സഹകരിക്കുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഐഎസിനെതിരായ അമേരിക്കയുടെ ഇപ്പോഴത്തെ നടപടികള്‍ വ്യക്തമായ പദ്ധതികളില്ലാതെയാണെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു.
ഫിലാഡല്‍ഫിയയില്‍ നടന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കന്‍ പ്രസിഡന്റായാല്‍ സ്വീകരിക്കുന്ന സൈനിക തന്ത്രങ്ങളെ കുറിച്ച് വിവരിക്കുകയായിരുന്നു ട്രംപ്. ഐഎസിനെതിരായി അമേരിക്ക വ്യാപക നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പലതും ഫലപ്രദമാകാത്തത് പിന്നില്‍ ഒബാമ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു.
താന്‍ പ്രസിഡന്റായാല്‍ ഐഎസിനെതിരെ ആരുമായും സഹകരിക്കാന്‍ തയ്യാറാണെന്നും ട്രംപ് പറയുന്നു. ഹിലരി ക്ലിന്റണ് പ്രാപ്തി കുറഞ്ഞ വ്യക്തിയാണെന്നും ഒരു നേതൃപദവിക്കും അനുയോജ്യമല്ലെന്നുമാണ് ട്രംപിന്റെ നിലപാട്. പ്രസിഡന്റായാല്‍ രാജ്യത്തെ സൈബര്‍ സംവിധാനത്തില്‍ കൂടുതല്‍ ജാഗ്രത കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ് ഇമെയില്‍ വിവാദമുന്നയിച്ച് ഹിലരിക്കെതിരെ ആഞ്ഞടിച്ചു.
താന്‍ പ്രസിഡന്റായാല്‍ നാറ്റോയ്ക്ക് വേണ്ടി സജീവമായി ഇടപെടില്ലെന്നും നാറ്റോയ്ക്ക് വേണ്ടത്ര സാമ്പത്തിക സംഭാവനകള്‍ നല്‍കില്ലെന്നും ട്രംപ് ആവര്‍ത്തിച്ചു.