International Old
കുടിയേറ്റവിരുദ്ധ നിയമം സ്റ്റേ ചെയ്ത കോടതിവിധി വിഡ്ഢിത്തം: ട്രംപ്കുടിയേറ്റവിരുദ്ധ നിയമം സ്റ്റേ ചെയ്ത കോടതിവിധി വിഡ്ഢിത്തം: ട്രംപ്
International Old

കുടിയേറ്റവിരുദ്ധ നിയമം സ്റ്റേ ചെയ്ത കോടതിവിധി വിഡ്ഢിത്തം: ട്രംപ്

Sithara
|
22 May 2018 10:18 PM GMT

ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് പ്രവേശം നിഷേധിച്ചു കൊണ്ടുള്ള ട്രംപിന്റെ എക്സിക്യുട്ടീവ് ഓര്‍ഡറാണ് കോടതി താല്‍കാലികായി സ്റ്റേ ചെയ്തത്

എക്സിക്യുട്ടീവ് ഓര്‍ഡറിന് താല്‍ക്കാലിക സ്റ്റേ വിധിച്ച കോടതിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് പ്രവേശം നിഷേധിച്ചു കൊണ്ടുള്ള ട്രംപിന്റെ എക്സിക്യുട്ടീവ് ഓര്‍ഡറിനാണ് കോടതി താല്‍കാലിക സ്റ്റേ നല്‍കിയത്. കോടതിയുടെ സ്റ്റേ മറികടക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

വിഡ്ഢിത്തം എന്നായിരുന്നു സ്റ്റേ നല്‍കിയ ജഡ്ജിയുടെ തീരുമാനത്തെ ട്രംപ് വിശേഷിപ്പിച്ചത്. സ്റ്റേ മറികടക്കാനുള്ള ശ്രമമുണ്ടാകുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. രാജ്യത്ത് ആരൊക്കെ പ്രവേശിക്കണം, ആരൊക്കെ പ്രവേശിക്കരുത് എന്ന കാര്യം പറയാന്‍ കഴിയാത്ത അവസ്ഥ വളരെ പരിതാപകരമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. ഏഴ് പ്രമുഖ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാരെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്ന എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ട്രംപ് പുറപ്പെടുവിച്ചിരുന്നു. രാജ്യസുരക്ഷയെ മുന്‍നിര്‍ത്തിയായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം. ട്രംപിന്റെ ഈ എക്സിക്യൂട്ടീവ് ഓര്‍ഡറാണ് ഫെഡറല്‍ കോടതി താല്‍കാലികമായ സ്റ്റേ ചെയ്തത്.

കോടതി ഉത്തരവ് വന്നതോടെ എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും വിസ നല്‍കാന്‍ തീരുമാനിച്ച കാര്യം അമേരിക്കന്‍ സ്റ്റേറ്റ് വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു. കോടതി ഉത്തരവിനെതിരെ അടിയന്തര സ്റ്റേ നല്‍കാനാണ് അമേരിക്കന്‍ നീതിന്യായ വകുപ്പിന്റെ തീരുമാനം.

Related Tags :
Similar Posts