International Old
ജെയിംസ്​ കോമിയുടെ ആ​രോപണങ്ങള്‍ നിഷേധിച്ച്​ ​ ഡോണൾഡ്​ ട്രംപ്ജെയിംസ്​ കോമിയുടെ ആ​രോപണങ്ങള്‍ നിഷേധിച്ച്​ ​ ഡോണൾഡ്​ ട്രംപ്
International Old

ജെയിംസ്​ കോമിയുടെ ആ​രോപണങ്ങള്‍ നിഷേധിച്ച്​ ​ ഡോണൾഡ്​ ട്രംപ്

Ubaid
|
22 May 2018 10:19 PM GMT

നേരത്തെ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണമാണ്​ ട്രംപും എഫ്​.ബി.ഐ ഡയറക്​ടർ കോമിയും തമ്മിലുള്ള ബന്ധം വഷളായതിന്​​ കാരണം

എഫ്​.ബി.ഐ മുൻ ഡയറക്​ടർ ജെയിംസ്​ കോമിയുടെ ആ​രോപണങ്ങള്‍ നിഷേധിച്ച്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. കോമിയുടെ ആരോപണങ്ങൾ തെറ്റാണെന്നും നുണകളാണ്​ അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചു​. ത​ന്നോ​ട്​ കൂ​റു​പു​ല​ർ​ത്ത​ണ​മെ​ന്ന്​ ട്രം​പ്​ ആവശ്യപ്പെട്ടിരുന്നുവെന്നാണ് എഫ്​.ബി.ഐ ഡയറക്​ടർ സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട കോ​മി​യു​ടെ പ്ര​സ്​​താ​വ​ന. ഇതിനെതിരെയാണ്​ ട്വിറ്ററിലൂടെ ട്രംപ്​ രംഗത്തെത്തിയിരിക്കുന്നത്​.

നേരത്തെ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണമാണ്​ ട്രംപും എഫ്​.ബി.ഐ ഡയറക്​ടർ കോമിയും തമ്മിലുള്ള ബന്ധം വഷളായതിന്​​ കാരണം. യുഎസ് കോണ്‍ഗ്രസില്‍ മൊഴി നല്‍കിയപ്പോഴാണ് ജയിംസ് കോമി പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

തന്‍റെ വാക്കുകള്‍ പ്രസിഡന്‍റ് ട്രംപിനെ അസ്വസ്ഥനാക്കുന്നുണ്ട്. അതിനാലാണ് തനിക്കെതിരെയും എഫ്​.ബി.ഐക്കെതിരെയും അവാസ്തവമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് എഫ്​.ബി.ഐ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുമെന്നും ജയിംസ് കോമി പറയുന്നു. എഫ്​.ബി.ഐ മുന്‍ മേധാവിയുടെ പുതിയ വെളിപ്പെടുത്തല്‍ സത്യമെന്ന് തെളിഞ്ഞാല്‍ ട്രംപിന് ഭരണകാര്യങ്ങള്‍ കടുപ്പമാകും.

Similar Posts