ബ്രെക്സിറ്റ് അടുത്ത വര്‍ഷം ആദ്യം തുടങ്ങും
|യുറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്തു പോകുന്നതിനുള്ള ബ്രെക്സിറ്റ് ഔദ്യോഗിക നടപടികള്‍ അടുത്ത ജനുവരിയിലോ ഫെബ്രുവരിയില്‍ തുടങ്ങും.
യുറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടണ്‍ പുറത്തു പോകുന്നതിനുള്ള ബ്രെക്സിറ്റ് ഔദ്യോഗിക നടപടികള്‍ അടുത്ത ജനുവരിയിലോ ഫെബ്രുവരിയില്‍ തുടങ്ങും. സ്ലൊവാക്യയിലെ ബ്രാത്തിസ് സില്‍വയില്‍ നടന്ന യൂറോപ്യന്‍ യൂണിയന്റെ ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ടസ്കാണ് ഇക്കാര്യമറിയിച്ചത്.
യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങളാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ ബ്രെക്സിറ്റ് ചർച്ച സംബന്ധിച്ച് ധാരണയായ വിവരം ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല. ബ്രെക്സിറ്റ് ചർച്ച ഫെബ്രുവരിയിൽ തുടങ്ങാൻ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് അറിയിച്ചിട്ടുണ്ടെന്നും ഡൊണാള്‍ഡ് ടസ്ക് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വരാനുള്ള ചർച്ചകൾ രണ്ടു വർഷം നീണ്ടു നിൽക്കും. ചർച്ചകൾക്ക് ശേഷം കരാറിൽ ബ്രിട്ടണും യുറോപ്യൻ യൂണിയനും ഒപ്പുവെക്കും. ലിസ്ബൻ കരാറിലെ 50ാം അനുഛേദ പ്രകാരമാണ് ബ്രിട്ടൺ ഇയു ബന്ധം അവസാനിപ്പിക്കുക.
1973ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമായത്. 1975ല്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ഹിതപരിശോധന പ്രഖ്യാപിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂണിയനോടൊപ്പം നില്‍ക്കണമെന്നായിരുന്നു ഹിതപരിശോധനാ ഫലം. യൂറോ സോണിന്റെ ഏകീകൃത നാണയമായ യൂറോ 1992ല്‍ നിലവില്‍വന്നു. എന്നാല്‍ 2002 മുതലാണ് ബ്രിട്ടനില്‍ യൂറോ സ്വീകാര്യമായത്.