International Old
അന്ധകാരം നിറഞ്ഞ ലോകത്തില്‍ പ്രതീക്ഷ കൈവിടാതെ ജീവിക്കണം-പോപ്പ് ഫ്രാന്‍സിസിന്റെ ഈസ്റ്റര്‍ സന്ദേശം'അന്ധകാരം നിറഞ്ഞ ലോകത്തില്‍ പ്രതീക്ഷ കൈവിടാതെ ജീവിക്കണം'-പോപ്പ് ഫ്രാന്‍സിസിന്റെ ഈസ്റ്റര്‍ സന്ദേശം
International Old

'അന്ധകാരം നിറഞ്ഞ ലോകത്തില്‍ പ്രതീക്ഷ കൈവിടാതെ ജീവിക്കണം'-പോപ്പ് ഫ്രാന്‍സിസിന്റെ ഈസ്റ്റര്‍ സന്ദേശം

admin
|
23 May 2018 2:53 AM GMT

ബ്രസല്‍സ് ഭീകരാക്രമണത്തില്‍ മാര്‍പാപ്പ അതീവ ദു:ഖം രേഖപ്പെടുത്തി.

അന്ധകാരം നിറഞ്ഞ ലോകത്തില്‍ പ്രതീക്ഷ കൈവിടാതെ ജീവിക്കണമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്ററര്‍ സന്ദേശം. ബ്രസല്‍സ് ഭീകരാക്രമണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തിയ മാര്‍പാപ തീവ്രവാദത്തിന്റെ പാത സ്വീകരിച്ചവര്‍ ദൈവത്തെ നിന്ദിക്കുകയാണെന്നും പറഞ്ഞു.

വിശുദ്ധവാരത്തിലുടനീളം തീവ്രവാദത്തിനെതിരായ വികാരമാണ് മാര്‍പാപ്പ പ്രകടിപ്പിച്ചത്. പ്രതീക്ഷയെന്ന ആശയത്തിലൂന്നിയിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്ററര്‍ ദിന പ്രഭാഷണം. ഒരാഴ്ചയോളം വത്തിക്കാനില്‍ നീണ്ടുനിന്ന വിശുദ്ധ വാരാചരണ പരിപാടികള്‍ക്ക് ഈസ്റ്റര്‍ ദിനത്തോടെ സമാപനമാകും. ഇരുട്ടിലാണ് ബസലിക്കയില്‍ ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ ആരംഭിച്ചത്.

ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പിന് തൊട്ട് മുന്‍പ് കല്ലറക്ക് ചുറ്റുമുണ്ടായ ഇരുട്ടിനെ സൂചിപ്പിക്കാനായാണ് ചടങ്ങുകള്‍ ഇരുട്ടില്‍ ആരംഭിച്ചത്. തുടര്‍ന്ന് പോപ്പ്, കര്‍ദിനാള്‍മാര്‍, ബിഷപ്പുമാര്‍ എന്നിവരും മാര്‍പാപ്പയോടൊപ്പം ബസലിക്കയിലെ ദീപങ്ങള്‍ക്ക് തിരി തെളിച്ചു. 2013ല്‍ പോപ്പ് ആയ ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കുന്ന നാലാമത്തെ ഈസ്റ്റര്‍ ചടങ്ങാണിത്. സെന്റ് ഫ്രാന്‍സിസ് ബസലിക്കയുടെ മട്ടുപ്പാവില്‍നിന്ന് മാര്‍പാപ്പ പ്രത്യേക അനുഗ്രഹം നല്‍കുന്നതോടെയാണ് വത്തിക്കാനില്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകുക.

Similar Posts