International Old
മ്യാന്‍മറിലേക്ക് മടക്കം; ഭീതി വിട്ടൊഴിയാതെ റോഹിങ്ക്യന്‍ ജനതമ്യാന്‍മറിലേക്ക് മടക്കം; ഭീതി വിട്ടൊഴിയാതെ റോഹിങ്ക്യന്‍ ജനത
International Old

മ്യാന്‍മറിലേക്ക് മടക്കം; ഭീതി വിട്ടൊഴിയാതെ റോഹിങ്ക്യന്‍ ജനത

Sithara
|
23 May 2018 2:33 PM GMT

നിലവില്‍ നരകതുല്യമാണ് ജീവിതമെങ്കിലും മ്യാന്‍മറിലെത്തിയാല്‍ ജീവന്‍ പോലും ബാക്കിയുണ്ടാകുമോ എന്ന ഭീതി അവര്‍ക്കുണ്ട്

മ്യാന്‍മറിലേക്ക് തിരികെ പോകുന്നത് ഭയപ്പോടോടെ മാത്രമെ റോഹിങ്ക്യന്‍ ജനതക്ക് സങ്കല്‍പ്പിക്കാനാകൂ. നിലവില്‍ നരകതുല്യമാണ് ജീവിതമെങ്കിലും മ്യാന്‍മറിലെത്തിയാല്‍ ജീവന്‍ പോലും ബാക്കിയുണ്ടാകുമോ എന്ന ഭീതി അവര്‍ക്കുണ്ട്. തങ്ങളുടെ സുരക്ഷ ഉറപ്പുണ്ടെങ്കില്‍ മാത്രമെ നാട്ടിലേക്ക് തിരികെയുള്ളൂ എന്ന നിലപാടിലാണ് ഭൂരിഭാഗം അഭയാര്‍ഥികളും.

പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച കൂരകളിലാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ജീവിതം. ഇവിടെ ജീവിതം ഏറെ ദുഷ്കരമാണെങ്കിലും നാട്ടിലേക്കുള്ള തിരിച്ചുപോക്ക് ഇവര്‍ക്ക് ഭയാനകമാണ്. മ്യാന്‍മര്‍ ഭരണകൂടം ബംഗ്ലാദേശുമായി ഒപ്പിട്ട കരാറും ഇവര്‍ക്ക് ആശ്വാസം നല്‍കുന്നില്ല. നാട്ടിലേക്ക് തിരികെ വരാന്‍ സൌകര്യമൊരുക്കുമെന്ന തങ്ങളുടെ ഭരണാധികാരികളുടെ വാക്കുകളിലും ഇവര്‍ക്ക് വിശ്വാസമില്ല. തിരിച്ചു പോക്കിനെ കുറിച്ചുള്ള ചോദ്യങ്ങളോട് ഭയത്തോടെയും രോഷത്തോടെയുമാണ് അവരുടെ പ്രതികരണം. ‌‌‌‌

രാഖൈനില്‍ നടന്നത് വംശീയ ഉന്‍മൂലനമാണെന്ന ഐക്യരാഷ്ട്രസഭയുടെ വാദം മ്യാന്‍മര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ തങ്ങള്‍ എങ്ങനെ നാട്ടിലേക്ക് തിരിച്ചുപോകും എന്നാണ് റോഹിങ്ക്യകളുടെ ചോദ്യം.

Similar Posts