International Old
ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെതിരെ റഷ്യയും തുര്‍ക്കിയുംജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെതിരെ റഷ്യയും തുര്‍ക്കിയും
International Old

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചതിനെതിരെ റഷ്യയും തുര്‍ക്കിയും

Subin
|
24 May 2018 3:31 PM GMT

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും കടുത്ത സ്വരത്തിലാണ് ട്രംപിന്റെയും അമേരിക്കയുടെയും നിലപാടുകള്‍ തള്ളി രംഗത്ത് എത്തിയത്.

ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് റഷ്യയും തുര്‍ക്കിയും. അമേരിക്കന്‍ നടപടി പശ്ചിമേഷ്യയില്‍ അസ്ഥിരതയുണ്ടാക്കും. ഇത് ആശങ്കയുളവാക്കുന്നതാണന്നും തുര്‍ക്കിയില്‍ വെച്ച് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരു രാഷ്ട്രങ്ങളുടെയും തലവന്‍മാര്‍ വ്യക്തമാക്കി.

റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനും, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും കടുത്ത സ്വരത്തിലാണ് ട്രംപിന്റെയും അമേരിക്കയുടെയും നിലപാടുകള്‍ തള്ളി രംഗത്ത് എത്തിയത്. അമേരിക്കയുടെ പൊടുന്നനേയുള്ള നിലപാട് മാറ്റം പ്രദേശത്ത് കനത്ത പ്രതിസന്ധിയാണ് സൃഷട്ടിച്ചിരിക്കുന്നതെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു.

പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായ ഒരു പ്രദേശത്തെ സ്ഥിതി വഷളാക്കാനെ ഇത് ഉപകരിക്കൂ എന്നും പുടിന്‍ തുറന്നടിച്ചു. അന്താരാഷ്ട്രസമൂഹത്തിന്റെയും, ഇസ്ലാമിക രാജ്യങ്ങളുടെയും പൊതുനിലപാട് അമേരിക്കയുടെ നടപടിക്കെതിരാണെന്ന് പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് എര്‍ഡോഗന്‍ അടുത്ത ദിവസം നടക്കുന്ന അന്താരാഷ്ട്ര മുസ്ലീം സമ്മേളനത്തില്‍ അമേരിക്കക്ക് തക്കതായ മറുപടി നല്‍കുമെന്നും പറഞ്ഞു.

അമേരിക്കയുടെ ഇസ്രയേല്‍ അനുകൂല പ്രഖ്യാപനത്തെ എതിര്‍ത്ത് റഷ്യ കൂടി രംഗത്ത് വന്നതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെയും, ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതാന്യാഹുവിന്റെയും നീക്കങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. അതേ സമയം നിലവില്‍ സിറിയയിലുള്ള റഷ്യന്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുമെന്നും വളാദമിര്‍ പുടിന്‍ പറഞ്ഞു, ഈജിപ്ത്തിലേക്കുള്ള യാത്രാമദ്ധ്യേ റഷ്യന്‍ വ്യോമത്താവളത്തിലെത്തിയാണ് പുടിന്‍ അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ചത്. ജെറുസലേം വിഷയം വീണ്ടും മുഖ്യചര്‍ച്ചാ വിഷയമായി നില്‍ക്കുമ്പോള്‍ തന്നെ റഷ്യ നടത്തിയ ഈ നീക്കം അന്താരാഷ്ട്ര സമൂഹം ഏറെ ശ്രദ്ധയോടെയാണ് നോക്കി കാണുന്നത്.

Similar Posts