കടമ്പ കടക്കാന്‍ തെരേസ
|ബ്രെക്സിറ്റ് നടപ്പാക്കുകയാകും അവരുടെ മുന്നിലുള്ള പ്രധാന കടമ്പ
നിരവധി പ്രതിസന്ധികള്‍ക്കിടയിലാണ് തെരേസ മേ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ബ്രെക്സിറ്റ് നടപ്പാക്കുകയാകും അവരുടെ മുന്നിലുള്ള പ്രധാന കടമ്പ. പുതിയ മന്ത്രിസഭാ ഒരാഴ്ച്ചക്കകം രൂപീകരിക്കാനാണ് തീരുമാനം. ബോറിസ് ജോണ്‍സണെ വിദേശകാര്യമന്ത്രിയായും ഫിലിപ് ഹാമണ്ടിനെ ധനകാര്യമന്ത്രിയായും തെരഞ്ഞെടുത്തു.
മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ബ്രിട്ടന്റെ വനിതാ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ ആളാണ് തെരേസ മേ. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര സെക്രട്ടറി സ്ഥാനം വഹിച്ച ആളും വേറാരുമല്ല. പുതിയ പദവി ഏറ്റെടുക്കുമ്പോള്‍ ഏതെല്ലാം മേഖലകളില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബ്രെക്സിറ്റ് നടപ്പാക്കാന്‍ എടുക്കുന്ന നടപടികള്ക്കായിരിക്കം അവര്‍ ആദ്യം പരിഗണന നല്‍കുകയെന്നാണ് പ്രതീക്ഷ. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ കൂടുതല്‍ പരിഗണന നല്‍കാനും സാധ്യതയുണ്ട്. കൂടുതല്‍ കണ്‍സര്‍വേറ്റീവ് വനിതാ അംഗങ്ങള്‍ മന്ത്രിസഭയില്‍ ഇടംപിടിക്കുമെന്നും വിലയിരുത്തുന്നു. ഒരാഴ്ച്ചക്കുള്ളില്‍ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. മന്ത്രിമാര്‍ ആരൊക്കെയെന്ന് ഉടന്‍ പ്രഖ്യാപിക്കും. കാമറണ്‍ മന്ത്രിസഭയില്‍ ഇന്ത്യക്കാരിയായ പ്രീതി പട്ടേല്‍, ഊര്‍ജമന്ത്രി ആംബര്‍ റൂഡ്, അന്താരാഷ്ട്ര വികസന മന്ത്രി ജസ്റ്റിന് ഗ്രീനിങ് ആഭ്യന്തര മന്ത്രി കാരന് ബ്രാഡ്ലി തുടങ്ങിയവര്‍ക്കും തെരേസ മന്ത്രിസഭയില്‍ ഉന്നത പദവികള്‍ക്ക് സാധ്യത കല്പിക്കുന്നു. ഇതിനിടെ മുന്‍ ലണ്ടന്‍ മേയറും ബ്രെക്സിറ്റ് വാദിയുമായ ബോറിസ് ജോണ്‍സണെ വിദേശകാര്യമന്തിരയായി നിയമിച്ചു. ധനകാര്യമന്ത്രിയായി ഫിലിപ് ഹാമന്ണ്ടിനെയും ആംബര്‍ റൂഡാണ് പുതിയ ആഭ്യന്തര സെക്രട്ടറിയായി ആംബര്‍ റൂഡിനെയും തെരഞ്ഞെടുത്തു.